Ram Mandir | രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സുപ്രീം കോടതിയിലെ എത്ര മുൻ ജഡ്ജുമാർ വന്നു? പങ്കെടുത്ത പ്രമുഖരിൽ ഇവരും!
Jan 23, 2024, 10:24 IST
അയോധ്യ: (KVARTHA) തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ വിഐപികളുടെ വൻ പടയാണ് എത്തിയത്. ഇന്ത്യയിലെ നാല് മുൻ ചീഫ് ജസ്റ്റിസുമാർക്ക് പുറമെ സുപ്രീം കോടതിയിലെ ഒരു ഡസനിലധികം മുൻ ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലെ എല്ലാ ജഡ്ജിമാർക്കും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് അയച്ചിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ചന്ദ്രചൂഡ് ഈ ചടങ്ങിൽ പങ്കെടുത്തില്ല. അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിൽ ചന്ദ്രചൂഡും ഉണ്ടായിരുന്നു.
അയോധ്യ തർക്കം പരിഹരിക്കാൻ വ്യക്തിപരമായി മധ്യസ്ഥത വഹിക്കാൻ 2017-ൽ മുൻ ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ വാഗ്ദാനം ചെയ്തിരുന്നു. കെഹാറും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ജസ്റ്റിസുമാരായ വി എൻ ഖരെ, എൻ വി രാമണ്ണ, യു യു ലളിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മൂവരും ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമാരായിട്ടുണ്ട്. ചടങ്ങിൽ സുപ്രീം കോടതിയിലെ ഒരു ഡസനിലധികം മുൻ ജഡ്ജിമാരും പങ്കെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ മിശ്ര, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരും പങ്കെടുത്തവരിൽ പ്രമുഖരാണ്. മുൻ സുപ്രീം കോടതി ജസ്റ്റിസ് ആദർശ് ഗോയലും ചടങ്ങിൽ പങ്കെടുത്തു. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ യുപി സർക്കാരിന് വേണ്ടി അഭിഭാഷകനായി ആദർശ് ഗോയൽ കോടതിയിൽ വാദിച്ചിരുന്നു. ഇവരെ കൂടാതെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, അനിൽ ദവെ, വിനീത് ശരൺ, ഗ്യാൻ സുധ മിശ്ര എന്നിവരും പങ്കെടുത്തു.
2010ൽ അയോധ്യ കേസിൽ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് സുധീർ അഗർവാളും ചടങ്ങിൽ ഭാഗമായി. 2.77 ഏക്കർ തർക്ക ഭൂമി മൂന്നായി വിഭജിച്ച് 2:1 എന്ന അനുപാതത്തിൽ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാമക്ഷേത്രം എന്നിവയ്ക്ക് നൽകണമെന്നായിരുന്നു അന്ന് ഹൈകോടതി വിധി. ജസ്റ്റിസ് സുധീർ അഗർവാൾ മാത്രമാണ് അന്ന് ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെ മുൻ അറ്റോർണി ജനറലും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥനാണ് ഹിന്ദു പക്ഷത്തിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. അദ്ദേഹവും ചടങ്ങിൽ പങ്കെടുത്തു.
Keywords: News, National, Ayodhya, Ram Mandir, Supreme Court Judges, Ram Mandir, Case, High Court, 13 former Supreme Court judges attend Ram Mandir inauguration. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.