യെമനില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഉറപ്പില്ല; ആക്രമണത്തില്‍ 7 പേരെ കാണാതായി; 13 പേര്‍ സുരക്ഷിതര്‍: വിദേശകാര്യ മന്ത്രാലയം
Sep 9, 2015, 12:11 IST
ന്യൂഡല്‍ഹി: (www.kvartha.com 09.09.2015) യെമനില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന മാധ്യമ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാനാകാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആക്രമണമുണ്ടായ അല്‍ ഹുദൈദയില്‍ 7 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. 13 പേര്‍ ജീവനോടെയുണ്ട് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
വ്യോമാക്രമണം നടക്കുമ്പോള്‍ 20 ഇന്ത്യക്കാരും ബോട്ടുകളിലായിരുന്നു. പടിഞ്ഞാറന്‍ യെമനിലെ ചെറിയ തുറമുഖ നഗരമായ ഹുദൈദയില്‍ കഴിഞ്ഞ ദിവസമാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്.
എണ്ണ മോഷ്ടിച്ച് കടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായിരുന്നു ഇതും.
സനയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി ന്യൂസ് ഏജന്‍സി സബ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിലും 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം മരണനിരക്ക് സ്ഥിരീകരിക്കാനാവില്ലെന്നും റിപോര്‍ട്ടുണ്ട്.
SUMMARY: DUBAI: 13 of the 20 Indian nationals who were reported to have been killed in Saudi-led airstrikes on fuel smugglers at a Yemeni port on Tuesday are live, say sources in the Foreign Ministry. Seven of them are missing, the sources add.
Keywords: Yemen, Indians, Port, Saudi coalition force, air strikes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.