ഹൈദരാബാദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍; 119 പേര്‍ക്ക് പരിക്ക്: ഷിന്‍ഡെ

 



ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും 119 പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ.

സ്‌ഫോടനമുണ്ടായ സ്ഥലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ സ്ഥിതി അറിയാന്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. ചിലര്‍ ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. പരിക്കേറ്റവരില്‍ 6 പേരുടെ നില അതീവ ഗുരുതരമാണ്ഷിന്‍ഡെ പറഞ്ഞു.

രാജ്യത്ത് ഭീകരാക്രമണമുണ്ടാകുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ സ്‌ഫോടനത്തെ ചെറുക്കാന്‍ കഴിയാഞ്ഞത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍; 119 പേര്‍ക്ക് പരിക്ക്: ഷിന്‍ഡെ
സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Hyderabad: Union Home Minister Sushilkumar Shinde on Friday morning visited the site of twin blasts in Hyderabad’s Dilsukhnagar and met the injured.

Keywords: National news, Hyderabad, Union Home Minister, Sushilkumar Shinde, Friday, Visited, Site of twin blasts, Hyderabad, Dilsukhnagar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia