ലൈംഗീക പീഡനത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

 


അഹമ്മദാബാദ്: (www.kvartha.com 19.06.2016) ലൈംഗീക പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 22 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണത്തെ നശിപ്പിക്കാനാണ് അനുമതി. പെണ്‍കുട്ടിയുടെ ഭാവി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

വൈദ്യപരിശോധന ഫലങ്ങളും സാമൂഹ്യ ചുറ്റുപാടുകളും കണക്കിലെടുത്ത ശേഷമാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയതെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സോണിയ ഗോകനി പറഞ്ഞു.

പെണ്‍കുട്ടിയുടെ രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കുറവായതിനാല്‍ ഒരിക്കല്‍ കൂടി പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.

മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ 2016 മേയ് 22നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്. കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വയസാണ് പ്രായം. പെണ്‍കുട്ടിയുടെ പരിചയക്കാരനാണിയാള്‍. ഇയാളിപ്പോള്‍ ജയിലിലാണ്.

ലൈംഗീക പീഡനത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി
SUMMARY: Ahmedabad: The Gujarat High Court has allowed termination of 22-week pregnancy of a 14-year-old abuse survivor, holding abortion was in the “best interest” of the teenager.

Keywords: Ahmedabad, Gujarat, High Court, Allowed, Termination, 22-week, Pregnancy, 14-year-old, Abuse, Survivor, Holding, Abortion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia