15 ജില്ലകള്‍ അര്‍ദ്ധരാത്രി മുതല്‍ അടച്ചിടും; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
Apr 8, 2020, 17:32 IST
ലഖ്‌നൗ: (www.kvartha.com 08.04.2020) കൊവിഡ്-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ സീല്‍ ചെയ്യും. മറ്റുസ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് വരുന്നതും ഇവിടെ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വീടുകള്‍ എത്തിച്ചുനല്‍കാനാണ് തീരുമാനം. ഇവിടെ കൂടുതല്‍ പൊലീസിനെയും നിയോഗിക്കും. മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും നോയിഡയും ഇതില്‍ ഉള്‍പ്പെടും. പൊലീസിനും മെഡിക്കല്‍ സംഘത്തിനുമാത്രമായിരിക്കും ഈ ജില്ലകളില്‍ പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുവാദമുണ്ടായിരിക്കുക.
ലോക്ക്ഡൗണ്‍ അവസാനിക്കുംവരെ നിയന്ത്രണങ്ങള്‍ തുടരും. ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണംകൂടിയതാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായത്. ഉത്തര്‍പ്രദേശിനൊപ്പം മദ്ധ്യപ്രദേശിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നത് എപ്പെഴാണെന്ന് വ്യക്തമല്ല.
Keywords: News, National, Lucknow, COVID19, PM, Police, House, Lockdown, 15 Districts will be Closed from Midnight
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും നോയിഡയും ഇതില്‍ ഉള്‍പ്പെടും. പൊലീസിനും മെഡിക്കല്‍ സംഘത്തിനുമാത്രമായിരിക്കും ഈ ജില്ലകളില്‍ പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുവാദമുണ്ടായിരിക്കുക.
ലോക്ക്ഡൗണ്‍ അവസാനിക്കുംവരെ നിയന്ത്രണങ്ങള്‍ തുടരും. ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണംകൂടിയതാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായത്. ഉത്തര്‍പ്രദേശിനൊപ്പം മദ്ധ്യപ്രദേശിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നത് എപ്പെഴാണെന്ന് വ്യക്തമല്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.