പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗശ്രമം

 


പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗശ്രമം
പറ്റ്ന: പിതാവിനെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പതിനഞ്ചുകാരിക്കെതിരെ ബലാല്‍സംഗശ്രമം. ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാനൊരുങ്ങിയ പെണ്‍കുട്ടിക്ക് കണ്ണിന്‌ വെടിയേറ്റ് കണ്ണ്‌ നഷ്ടമായി.

ബീഹാറിലെ നൗഗാര്‍ഹ്‌ ഗ്രാമത്തിലാണ്‌ സംഭവം നടന്നത്. ഒരു കണ്ണിന്‌ വെടിയേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ബിശ്വേശ്വര്‍ താക്കൂര്‍ എന്ന ബാര്‍ബറുടെ മകള്‍ക്കാണ്‌ ഈ ദുര്യോഗമുണ്ടായത്. തന്റെ ഗ്രാമവാസിയായ രാഹുല്‍ എന്നയാളുടെ താടി വെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ പെണ്‍കുട്ടിക്ക് കണ്ണ്‌ നഷ്ടമാകുന്നതിലേയ്ക്ക് നയിച്ചത്. 

താടി വെട്ടിയതില്‍ അതൃപ്തനായ രാഹുല്‍ തന്റെ അനുയായികളുമായി ബിശ്വേശ്വറെ മര്‍ദ്ദിക്കുകയും പിതാവിനെ മര്‍ദ്ദിക്കുന്നതുകണ്ട മകള്‍ ഗുണ്ടകളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞ ഗുണ്ടകള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മാനഭംഗത്തിന്‌ ശ്രമിക്കുകയും ചെയ്തു. മാനഭംഗശ്രമത്തില്‍നിന്നും രക്ഷപ്പെടാനായി ഓടിയ പെണ്‍കുട്ടി തിരിഞ്ഞുനോക്കുന്നതിനിടയില്‍ അക്രമികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. 

പെണ്‍കുട്ടിയെ പറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

English Summery
Patna: A 15-year-old girl has been left blind in one eye after she was shot in the face by goons who she fought to save her father, a barber, in Bihar's Naugarh village, less than 100 km from Patna. Doctors are battling to save her other eye.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia