Assaulted | കടം നല്കിയ പണം തിരികെ ചോദിച്ചതിന്റെ പേരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വിവസ്ത്രനാക്കി വടികൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദിച്ചുവെന്നും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും പരാതി
Dec 22, 2023, 06:32 IST
ലക്നൗ: (KVARTHA) കടംനല്‍കിയ പണം തിരികെ ചോദിച്ചതിന്റെ പേരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വിവസ്ത്രനാക്കി മര്‍ദിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ക്രൂരമായ സംഭവം നടന്നത്. 16-കാരനാണ് സഹപാഠികളുടേയും കൂട്ടാളികളുടേയും ക്രൂരമായ മര്‍ദനത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അക്രമികള്‍ ഇത് സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഇതോടെ അസ്വസ്ഥനായ വിദ്യാര്‍ഥി കുടുംബത്തിനൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സഹപാഠികള്‍ കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും വിവസ്ത്രനാക്കി വടികൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.
സഹപാഠിയായ ഒരു വിദ്യാര്‍ഥിക്ക് 16-കാരന് നേരത്തെ 200 രൂപ കടംനല്‍കിയിരുന്നു. ഏറെനാള്‍ കഴിഞ്ഞിട്ടും ഇത് തിരികെ നല്‍കാതിരുന്നതോടെ 16-കാരന് പണം ചോദിച്ചു. ഇതേച്ചൊല്ലി രണ്ടുമാസം മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തിങ്കളാഴ്ചയും പണം ചോദിച്ചു. ഇതോടെ 16-കാരനെ പണം വാങ്ങിയ വിദ്യാര്‍ഥിയും മറ്റുസഹപാഠികളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
പരാതിക്കാരന് സുഹൃത്തിനൊപ്പം പാര്കിലിരിക്കുന്നതിനിടെയാണ് സഹപാഠികളായ നാലുപേര്‍ കാറിലെത്തിയത്. പണം കടംവാങ്ങിയ സഹപാഠിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാറില്‍ വിളിച്ചുകയറ്റിയ 16-കാരനെ സൈനികരുടെ ഷൂടിങ് പരിശീലനം കാണാമെന്ന് പറഞ്ഞ് സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വനമേഖലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെ രണ്ടുപേര്‍ കൂടി കാത്തുനില്‍പ്പുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇവര്‍ 16-കാരനെ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നാലെ വടികള്‍ കൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദിച്ചു. വസ്ത്രങ്ങളും അഴിച്ചുമാറ്റി. വെറുതെ വിടണന്നെ് കരഞ്ഞുപറഞ്ഞിട്ടും പ്രതികള്‍ കൂട്ടാക്കിയില്ല. നിരന്തരം മുഖത്തടിച്ചു. തുടര്‍ന്ന് ഈ രംഗങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
പൊലീസില്‍ പരാതി നല്കിയാല് കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അസ്വസ്ഥനായ വിദ്യാര്‍ഥി വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും മടിച്ചു. ഇതോടെയാണ് കുടുംബം 16-കാരനുമായെത്തി പൊലീസില്‍ പരാതി നല്‍കിയത്.

Keywords: 16 Year old Assaulted in Lucknow, Lucknow, News, Assaulted, Police, Complaint, Social Media, Mobile Phone, Family, Student, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.