ന്യൂഡല്‍ഹി: പതിനാറുകാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഡ്രൈവര്‍ ബലാല്‍സംഗം ചെയ്ത ദൃശ്യങ്ങള്‍ എം.എം.എസിലൂടെ പ്രചരിക്കുന്നു. ഡ്രൈവറുടെ സുഹൃത്താണ് പെണ്‍കുട്ടിയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്താനായി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 45 ദിവസങ്ങള്‍ക്ക് മുന്‍പ് ത്രിലോക്പുരിയിലാണ് സംഭവം നടന്നത്. എന്നാല്‍ എം.എം.എസുകള്‍ പ്രചരിക്കുന്നത് മനസിലായതോടെ പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ ഡ്രൈവര്‍ സ്കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. യാത്രാമദ്ധ്യേ കുടിക്കാന്‍ ശീതളപാനീയം നല്‍കുകയും പെണ്‍കുട്ടി ബോധരഹിതയാവുകയും ചെയ്തു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പെണ്‍കുട്ടിയെ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു സ്ത്രീയും ഡ്രൈവറുടെ സുഹൃത്തും സമീപത്തുണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്കി. പിന്നീട് ഈ യുവതിയാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് വിധേയയായതായി തെളിഞ്ഞിട്ടുണ്ട്.
SUMMERY: New Delhi: In yet another case of rape being filmed to blackmail the victim, a 16-year-old girl was sexually assaulted by a driver in Delhi while his friend recorded the crime on a mobile phone and circulated the MMS.
Keywords: National, MMS, rape, 16-year-old, Friend, Driver,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.