ED | മുൻ ജൂസ് വിൽപനക്കാരന് ദുബൈയിൽ 200 കോടി രൂപയുടെ വിവാഹം! 17 ബോളിവുഡ് താരങ്ങൾ ഇ ഡി റഡാറിൽ
Sep 16, 2023, 13:33 IST
ന്യൂഡെൽഹി: (www.kvartha.com) വിവാദ വാതുവെപ്പ് ആപ്പായ മഹാദേവ് ബുക്കിന്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ ബോളിവുഡിൽ നിന്നുള്ള നിരവധി അഭിനേതാക്കളും ഗായകരും പങ്കെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിനെയും അതിന്റെ പ്രമോട്ടർമാരെയും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്. ദുബൈയിൽ നിന്ന് ഓൺലൈൻ ചൂതാട്ട ആപ്പ് നടത്തുന്ന സൗരഭ് ചന്ദ്രക്കറിനും ബിസിനസ് പങ്കാളി രവി ഉപ്പലിനും എതിരെ 5,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റമാണ് ഇഡി അന്വേഷിക്കുന്നത്.
സൗരഭ് ചന്ദ്രകർ ഈ വർഷം ഫെബ്രുവരിയിലാണ് ദുബൈയിൽ വിവാഹിതനായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് സൗരഭ് തന്റെ വിവാഹത്തിന് 200 കോടി രൂപ ചിലവഴിച്ചു. ഈ തുകയുടെ ഒരു പ്രധാന ഭാഗം ദുബൈയിൽ വിവാഹത്തിൽ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത ബോളിവുഡ് താരങ്ങൾക്കായിരുന്നുവെന്നാണ് പറയുന്നു. ഇവരെ ഇപ്പോൾ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൈഗർ ഷ്‌റോഫും സണ്ണി ലിയോണും ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിരയുന്ന ഇരുവരും ഛത്തീസ്ഗഢ് സ്വദേശികളാണ്. ഇ ഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2022 സെപ്റ്റംബർ 18-ന് ചന്ദ്രകർ ദുബൈയിൽ മറ്റൊരു പാർട്ടി സംഘടിപ്പിച്ചു. സെവൻ സ്റ്റാർ ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ ചില ബോളിവുഡ് താരങ്ങൾക്ക് 40 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരിയിലെ വിവാഹത്തിൽ, നാഗ്പൂരിൽ നിന്ന് കുടുംബാംഗങ്ങളെ ദുബൈയിലേക്ക് കൊണ്ടുപോകാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തു. ബോളിവുഡ് സെലിബ്രിറ്റികൾ, വെഡ്ഡിംഗ് പ്ലാനർമാർ, നർത്തകർ, ഡെക്കറേറ്റർമാർ എന്നിവരെല്ലാം മുംബൈയിൽ നിന്ന് ദുബൈയിലേക്ക് പറന്നു.
വിവാഹത്തിൽ പാട്ടുപാടാനും നൃത്തം ചെയ്യാനും സിനിമാ രംഗത്തെ പ്രമുഖരെ ക്ഷണിച്ചിരുന്നു. ഇതിൽ രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, അതിഫ് അസ്ലം, ഭാരതി സിംഗ്, സണ്ണി ലിയോൺ, ടൈഗർ ഷ്‌റോഫ്, നേഹ കക്കർ, എല്ലി അവ്‌റാം, ഭാഗ്യശ്രീ, കൃഷ്ണ അഭിഷേക്, പുൽകിത് സാമ്രാട്ട്, കൃതി ഖർബന്ദ, നുസ്രത്ത് ബറൂച്ച എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹാദേവ് ഓൺലൈൻ വാതുവയ്പ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്ലിക്കേഷൻ കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തോളം വ്യക്തികൾ വാതുവെപ്പ് നടത്തിയ ഒരു ഗെയിം ആപ്പാണ്. മുപ്പതോളം കേന്ദ്രങ്ങളിൽ നിന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഭോപ്പാൽ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് 417 കോടി രൂപയുടെ സ്വത്തുക്കൾ വെള്ളിയാഴ്ച ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. സൗരഭ് ചന്ദ്രക്കറിന് പ്രായം ഇരുപതുകളുടെ തുടക്കമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇയാൾ നേരത്തെ ഛത്തീസ്ഗഡിലെ ഭിലായിൽ ജൂസ് വിൽപനക്കാരനായിരുന്നുവെന്നാണ് പറയുന്നത്.
Keywords: News, National, New Delhi, Bollywood, ED, Dubai, Investigation, 17 Bollywood celebs on ED radar for attending ₹200 crore Dubai wedding: What we know.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.