Retuses found | മാലിന്യക്കൂമ്പാരത്തിൽ നിന്ന് 17 ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷിക്കുന്നു
Aug 17, 2022, 10:36 IST
കൊൽകത: (www.kvartha.com) മാലിന്യക്കൂമ്പാരത്തിൽ നിന്ന് 17 ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഉലുബേരിയ മുനിസിപാലിറ്റിയിലെ വാർഡ് നമ്പർ 31 ന് കീഴിലുള്ള ഉലുബേരിയയിലെ ബാനിബാല ഖാരയിലെ മാലിന്യങ്ങൾ തള്ളുന്ന മൈതാനത്ത് നിന്നാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്. ഭ്രൂണങ്ങളിൽ പത്ത് പെൺകുട്ടികളുടേതും ആറ് ആൺകുട്ടികളുടേതുമാണ്. സംഭവത്തിൽ ഉലുബേരിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉലുബേരിയ മുനിസിപാലിറ്റിയുടെ കണക്കനുസരിച്ച്, ഉലുബെരിയ ടൗൺ പ്രദേശത്ത് ഒന്നര കിലോമീറ്ററിനുള്ളിൽ 30 സ്വകാര്യ നഴ്സിംഗ് ഹോമുകൾ ഉണ്ട്. ഈ ഭ്രൂണങ്ങൾ നഴ്‌സിങ് ഹോമുകളിൽ നിന്നാണോ തള്ളിയത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഭ്രൂണങ്ങളെ പോസ്റ്റ്‌മോർടത്തിനായി ഉലുബേരിയ ആശുപത്രിയിലേക്ക് അയച്ചു.

Keywords: 17 fetuses found dumped in Howrah's Uluberia, probe ordered, National, News, Top-Headlines, Kolkata, Police, Investigates, Women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.