വീട്ടിനുള്ളില്‍വെച്ച് അജ്ഞാതയുവാക്കളുടെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയില്‍

 


ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പതിനേഴുകാരിക്കുനേരെ ആക്രമണം. അജ്ഞാതരായ രണ്ട് യുവാക്കള്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ആക്രമണത്തിനുശേഷം ഇരുവരും ബൈക്കില്‍ കടന്നുകളഞ്ഞു. യുവതിയുടെ കഴുത്തിനാണ് വെടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ഉടനെ സകതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീട്ടിനുള്ളില്‍വെച്ച് അജ്ഞാതയുവാക്കളുടെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയില്‍ബൈക്കിലെത്തിയ അക്രമികള്‍ വീടിനുള്ളില്‍ കടന്ന് യുവതിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. പ്രണയ നൈരാശ്യമോ വ്യക്തിവൈരാഗ്യമോ ആകാം ആക്രമണത്തിനുപിന്നിലെന്നാണ് പ്രാഥമീക നിഗമനം. കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു.

SUMMARY: New Delhi: A 17-year-old girl was shot in her neck by two unidentified men inside her house in Dakshinpuri in southeast Delhi on Tuesday evening.

Keywords: National news, New Delhi, 17-year-old girl, Shot, Neck, Two unidentified men, Inside, House, Dakshinpuri, Southeast Delhi, Tuesday evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia