Independence Day | രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ; രാഷ്ട്രപതി വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും; ചടങ്ങിൽ കർഷകർ, നഴ്‌സുമാർ മുതൽ മീൻ തൊഴിലാളികൾ വരെയായി 1,800 പ്രത്യേക അതിഥികൾ

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ. ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിത്തന്ന പോരാട്ടങ്ങൾ, നേതാക്കൾ, ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയവയുടെ ഓർമപ്പെടുത്തലുമായാണ് രാജ്യം മഹത്തായ ദിനം ആഘോഷിക്കുന്നത്.

Independence Day | രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ; രാഷ്ട്രപതി വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും; ചടങ്ങിൽ കർഷകർ, നഴ്‌സുമാർ മുതൽ മീൻ തൊഴിലാളികൾ വരെയായി 1,800 പ്രത്യേക അതിഥികൾ

1947 ജൂലൈ 4-ന് ഇൻഡ്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിടീഷ് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കപ്പെടുകയും രണ്ടാഴ്ചയ്ക്കുള്ളിൽ പാസാക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 15 ന് 200 വർഷത്തെ ബ്രിടീഷ് ഭരണം അവസാനിച്ചതോടെ ഇൻഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങി നിരവധി നേതാക്കൾ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ചു.

ബ്രിടീഷ് രാജിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ നിരവധി ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ഓർമപ്പെടുത്തലാണ് സ്വാതന്ത്ര്യദിനം. രാഷ്ട്രത്തോടുള്ള ദേശസ്‌നേഹത്തിന്റെയും രാജ്യത്തെ സേവിക്കുന്നതിനും അതിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനുമുള്ള സന്നദ്ധതയുടെയും വികാരങ്ങൾ ഈ ദിനം വിളിച്ചോതുന്നു. പൗരന്മാർക്കിടയിൽ ഐക്യത്തിന്റെയും കടമയുടെയും ബോധം സൃഷ്ടിക്കുന്നു.

സ്വാതന്ത്ര്യദിനത്തിൽ ഡെൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് സൈനിക പരേഡും നടക്കും. രാവിലെ രാജ്ഘട്ട് സന്ദർശിച്ചശേഷം ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിക്ക് മൂന്ന് സേനാവിഭാഗവും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകും. പ്രമുഖ വ്യക്തിത്വങ്ങളടക്കം നിരവധി ആളുകൾ പങ്കെടുക്കും. ഡെൽഹിയിൽ കനത്ത സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്.

റിപോർടുകൾ അനുസരിച്ച്, വിവിധ തൊഴിലുകളിൽ നിന്നുള്ള 1,800 ഓളം ആളുകളെ അവരുടെ പങ്കാളികളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ 'വിശിഷ്‌ട അതിഥികളായി' ക്ഷണിച്ചിട്ടുണ്ട്. 50 നഴ്സുന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക ക്ഷണം ലഭിച്ചതായാണ് വിവരം. കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമാണത്തിൽ ഏർപെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മീൻ തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും 75 ദമ്പതിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സ്‌കൂൾ, കോളജുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും, ത്രിവർണപതാകകളും അലങ്കാരങ്ങളും അണിയിച്ചും, ത്രിവർണ പ്രമേയമുള്ള വസ്ത്രങ്ങൾ ധരിച്ചും , ദേശഭക്തി സിനിമകൾ കണ്ടും, ഇൻഡ്യയുടെ ചരിത്രവും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാനങ്ങൾ കേട്ടും മറ്റും ആളുകൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും.

സംസ്ഥാന സർകാരിന്റെയും സർകാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന്‌ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും.

Keywords: News, National, New Delhi, Independence Day, Red Fort, PM Modi, Droupadi Murmu,   1,800 'special guests' invited for Independence Day celebrations at Red Fort.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia