Attacked | 'ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല'; 19 കാരനെ 16കാരന്‍ കുത്തിപ്പരുക്കേല്‍പിച്ചതായി പരാതി
Dec 17, 2023, 17:58 IST
മുംബൈ: (KVARTHA) ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് 16-കാരന്‍ 19 കാരനായ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ന്യായ് നഗര്‍ സ്വദേശിയായ 16-കാരനാണ് 19-കാരനായ സുഹൃത്തിനെ കുത്തിയത്. പരുക്കേറ്റ 19കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച രാത്രി ന്യായ് നഗര്‍ മേഖലയിലാണ് സംഭവമുണ്ടായത്. പ്രതിയും 19-കാരനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. 19-കാരന്‍ തന്നെ ഒഴിവാക്കുന്നതും പുതിയ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതുമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതേകുറിച്ച് 16 കാരന്‍ ചോദിക്കുകയും ചെയ്തിരുന്നു.
താന്‍ വിളിച്ചിട്ട് എന്താണ് ഫോണെടുക്കാത്തതെന്ന് ചോദിച്ചാണ് 16-കാരന്‍ ആക്രമിച്ചതെന്നാണ് 19-കാരന്റെയും മൊഴി. എന്തുകൊണ്ടാണ് പുതിയ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നും പ്രതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട 16-കാരനെ പിന്നീട് പിടികൂടി. ശിശുസംരക്ഷണ സമിതിക്ക് മുന്‍പാകെ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Keywords: 19 year old boy attacked in Mumbai, Mumbai, News, Crime, Criminal Case, Attacked, Police, Injured, Hospitalized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.