Boy shot dead | ഡെല്‍ഹിയില്‍ 19കാരന് വെടിയേറ്റ് മരിച്ചു; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
May 28, 2022, 12:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ ഖജൂരി ഖാസില്‍ 19 വയസുകാരന് വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ് സുഹൈൽ എന്ന 19 കാരന് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആറു വര്‍ഷമായി അമ്മാവനൊപ്പം ശ്രീറാം കോളനിയിലായിരുന്നു കൗമാരക്കാരന്റെ താമസം. രാത്രി 10.40 ഓടെ കുട്ടിയുടെ നെഞ്ചില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൈൽ ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
സംഭവത്തെ കുറിച്ച് സുഹൈലിന്റെ ബന്ധുവായ മുബാറക് അന്‍സാരി പറയുന്നത് ഇങ്ങനെ:
'സുഹൈൽ എന്റെ അമ്മായിയുടെ മകനാണ്, അവന് ഞങ്ങളോടൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. കൊലപാതക വിവരം സുഹൃത്തില്‍ നിന്നറിഞ്ഞ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ അവനെ നിലത്ത് കിടക്കുന്നതാണ് കണ്ടത്. ചിലര്‍ അവനെ വെടിവെച്ച് ഓടിപ്പോയതായി അവന് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സുഹൈലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതകിയെ പൊലീസ് ഉടന്‍ കണ്ടെത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'
'അവന് ശത്രുക്കളൊന്നും ഇല്ലായിരുന്നു. ജോലിക്ക് പോയി നേരെ വീട്ടിലേക്ക് വരാറാണ് പതിവ്. കഴിഞ്ഞ ആറ് വര്‍ഷമായി അവന് ഞങ്ങളോടൊപ്പമുണ്ട്. ഇന്നുവരെ ആരുമായും വഴക്കിട്ടതായി കേട്ടിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡെല്‍ഹി പൊലീസ് പറയുന്നത്:
പ്രാഥമിക അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തി. ശാരീരിക പരിശോധനയില്‍ നെഞ്ചില്‍ വെടിയുണ്ടയുടെ പാട് കണ്ടെത്തി. ഉടന്‍ ജെപിസി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലം ഫോറന്‍സിക് സംഘവും ക്രൈം സംഘവും പരിശോധിച്ചു. യു/എസ് 302 ഐപിസി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: 19-year-old boy shot dead in Delhi's Khajuri Khas, police zeroes down on suspect, New Delhi, News, Gun attack, Killed, Hospital, Police, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.