രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 1.94 ലക്ഷം പുതിയ കേസുകള്‍, പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം
Jan 12, 2022, 14:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,720 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു. ചൊവ്വാഴ്ച റിപോര്‍ട് ചെയ്ത കോവിഡ് കേസുകളെക്കാള്‍ (1.68 ലക്ഷം) 15.8 ശതമാനം കൂടുതലാണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണെന്ന് ബുധനാഴ്ച രാവിലത്തെ സര്‍കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 4,868 ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 1,281 കേസുകളും രാജസ്ഥാനില്‍ 645 കേസുകളുമുണ്ട്. ഇവിടങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതലുള്ളത്. 153 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ കുത്തിവെച്ചു. മൂന്നാം തരംഗത്തില്‍ 29 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 120 ജില്ലകളിലെയും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്.
കോവിഡ് മുന്‍നിര പോരാളികള്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും കോമോര്‍ബിഡിറ്റികള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നു. എന്നാല്‍ ഒമിക്രോണ്‍ വേരിയന്റിനെ തടയാനാവില്ലെന്നും എല്ലാവരെയും ഇത് ബാധിക്കുമെന്നും ആരോഗ്യരംഗത്തെ ഒരു വിദഗ്ധന്‍ പറഞ്ഞു. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയില്ലെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ചിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് എപിഡെമിയോളജി സയന്റിഫിക് അഡൈ്വസറി കമിറ്റി ചെയര്‍പേഴ്‌സണും എപിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയില്‍ പറഞ്ഞു.
മൂന്നാം തരംഗത്തില്‍, രോഗബാധിതരായ മിക്ക ആളുകളും വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു. രണ്ടാംതരംഗത്തില്‍ കണ്ടതിന്റെ പകുതിയില്‍ താഴെ രോഗികളെയാണ് മൂന്നാംതരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: New Delhi, News, National, COVID-19, Hospital, 1.94 Lakh New Covid Cases In India; Positivity 11.
മൂന്നാം തരംഗത്തില്‍, രോഗബാധിതരായ മിക്ക ആളുകളും വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു. രണ്ടാംതരംഗത്തില്‍ കണ്ടതിന്റെ പകുതിയില്‍ താഴെ രോഗികളെയാണ് മൂന്നാംതരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: New Delhi, News, National, COVID-19, Hospital, 1.94 Lakh New Covid Cases In India; Positivity 11.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.