യുഎസ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു

 


ന്യൂഡല്‍ഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിസമ്മതം പ്രകടിപ്പിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തത്. ഇതുസംബന്ധിച്ച് സോണിയ ഗാന്ധി കോടതിക്ക് കത്തെഴുതി. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ താന്‍ തയ്യാറായെങ്കിലും ഇന്ത്യാ സര്‍ക്കാര്‍ പ്രതികൂല തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

ഏപ്രില്‍ ഏഴിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ന്യുയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നത്. 2013 സെപ്തംബര്‍ രണ്ടിനും ഒന്‍പതിനും മധ്യേ യു.എസില്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതിനാണ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎസ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു സോണിയ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ കോടതി ജനുവരി 10ന് വ്യക്തമാക്കിയിരുന്നു. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അവകാശ ലംഘന കേസില്‍ സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സോണിയ ഗാന്ധിക്ക് കോടതിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് യു.എസില്‍ ഇല്ലാത്തതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സോണിയയുടെ മറുപടി. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

SUMMARY: New Delhi: Citing security concerns, Congress president Sonia Gandhi has refused to provide a copy of her passport to a US court in connection with the 1984 anti-Sikh riots case.

Keywords: 1984 anti-Sikh riots, Sonia Gandhi, Sonia Gandhi pasport, US court, Sikhs for Justice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia