റാഡി(ഉത്തരാഖണ്ഡ്): യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് ജീവനോടെ തീകൊളുത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഡിസംബര്‍ 30നാണ് റാഡി കാട്ടില്‍ നിന്നും യുവതിയുടെ പാതി കത്തിയ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്.
പ്രതികളിലൊരാളായ അമര്‍ദീപുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദ്ദാനം നല്‍കിയാണ് യുവതിയെ പ്രതി വീട്ടില്‍ നിന്നും കൊണ്ടുപോയത്. പിന്നീട് യുവതിയെ സുഹൃത്തായ അജയ് ഷായ്‌ക്കൊപ്പം കൂട്ടബലാല്‍സംഗത്തിനിരയാക്കി. തുടര്‍ന്ന് യുവതിയുടെ കഴുത്തറുത്ത ശേഷം പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് യുവാക്കള്‍ മൃതദേഹം കാട്ടിലുപേക്ഷിക്കുകയായിരുന്നു.
SUMMARY: In a gruesome incident, two youths allegedly gangraped a 23-year-old woman, slit her throat and burnt her body, dumping it into nearby jungles before escaping with her mobile phone and jewellery, police said.
Keywords: National, Murder, Uttarakhand, Rape, Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.