അനന്ത്നാഗ്: (www.kvartha.com 04.06.2016) കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ടു പോലീസുകാര്‍ മരിച്ചു. തെക്കന്‍ കശ്മീരിലാണ് സംഭവം. ശ്രീനഗറില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള അനന്ത്നാഗിലെ ജനറല്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു ആക്രമണം.
പരിക്കേറ്റ പോലീസുകാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബഷീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മത്സരിക്കുന്ന അനന്ത് നാഗില്‍ ജൂണ്‍ 22ന് ഉപതിരഞ്ഞെടുപ്പ്
നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ രണ്ടാമത്തെ ആക്രമണമാണ് ഇത്.
മുഖ്യമന്ത്രി ആയിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്നാണ് അനന്ത്നാഗ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മെഹബൂബ അടക്കം ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Also Read:
ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മത്സരിക്കുന്ന അനന്ത് നാഗില്‍ ജൂണ്‍ 22ന് ഉപതിരഞ്ഞെടുപ്പ്
നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ രണ്ടാമത്തെ ആക്രമണമാണ് ഇത്.
മുഖ്യമന്ത്രി ആയിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്നാണ് അനന്ത്നാഗ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മെഹബൂബ അടക്കം ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Also Read:
Keywords: 2 BSF men killed in militant attack in Kashmir, Terrorists, Election, Hospital, Treatment, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.