സൂര്യക്ഷേത്രത്തിലെ ഛത് പൂജ; തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
Nov 3, 2019, 12:56 IST
പാട്‌ന: (www.kvartha.com 03.11.2019) സൂര്യക്ഷേത്രത്തിലെ ഛത് പൂജ തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരത്തോടെ ബീഹാറിലെ ഔറംഗബാദിലുള്ള സൂര്യക്ഷേത്രത്തിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോജ്പൂരില്‍ നിന്നുള്ള ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞും ആറു വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.
പൂജ കഴിഞ്ഞതിന് ശേഷം ഭക്തര്‍ തിരിച്ചു പോകുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ മഹിവാള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ബന്‍വാള്‍ തുടങ്ങിവര്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും കുട്ടികളുടെ കുടുംബത്തില്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. പൂജാ സമയത്ത് അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ആള്‍ക്കൂട്ടമാണ് സംഭവത്തിന് കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Temple, Death, Children, Police, Injured, 2 Children Killed In Stampede During Chhath Puja In Bihar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.