വി ഐ പി വഴിയിലൂടെ കയറിയതിന് യുവതിക്ക് മര്‍ദനം; 2 വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, അക്രമത്തിന്റെ വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 30.09.2015) ഗണേശ ചതുര്‍ത്ഥി ആഘോഷവേളയില്‍ വി.ഐ.പി വഴി ഉപയോഗിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മദ്ധ്യ മുംബൈയിലെ ലാല്‍ബോഗ രാജപന്തലിലാണ് സംഭവം.

അക്രമ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിശദീകരണം തേടുകയും ചെയ്തിരുന്നു.

പോലീസുകാര്‍ തന്റെ മാതാവിനെ ഉപദ്രവിച്ചെന്ന് പീഡനത്തിനിരയായ യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വി.ഐ.പി ഗേറ്റിന് പുറത്ത് വാക്കുതര്‍ക്കമുണ്ടായ ശേഷം തന്റെ മാതാപിതാക്കളെ പോലീസുകാര്‍ അസഭ്യം പറഞ്ഞെന്നും ഇവര്‍ വ്യക്തമാക്കി. തങ്ങള്‍ മാത്രമല്ല മറ്റുപലരും വി ഐ പി വഴിയിലൂടെ കയറുന്നുണ്ടായിരുന്നു. എന്നാല്‍ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് മനസിലാവുന്നില്ലെന്നും യുവതി പറഞ്ഞു. അതേസമയം തനിക്ക് മാനസിക സ്ഥിരതയില്ലെന്ന പോലീസ് വ്യാഖ്യാനവും ഇവര്‍ തള്ളി.


വി ഐ പി വഴിയിലൂടെ കയറിയതിന് യുവതിക്ക് മര്‍ദനം; 2 വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, അക്രമത്തിന്റെ വീഡിയോ കാണാം


Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

Keywords:   2 cops suspended for 'assaulting' woman at Ganpati pandal, Mumbai, Controversy, Women, Chief Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia