റിലയൻസിന്റെ വൈദ്യുതി നിലയത്തിൽ വിഷദ്രാവകം ചോർന്നു, കൃത്രിമ കുളം തകർന്ന് എട്ടു വയസുകാരനടക്കം രണ്ടുപേർ മരിച്ചു. നാലുപേരെ കാണാതായി

 


ഭോപ്പാൽ: (www.kvartha.com 11.04.2020) മധ്യപ്രദേശിൽ റിലയൻസിന്റെ കൽക്കരി വൈദ്യുത നിലയത്തിൽ വിഷ ദ്രാവകം ചോർന്നു. സമീപത്തെ കുളം തകർന്നുണ്ടായ കുത്തൊഴുക്കിൽപെട്ട് എട്ടു വയസുകാരനടക്കം രണ്ടുപേർ മരിച്ചു. നാലുപേരെ കാണാതായി. ഭോപ്പാലിൽ നിന്ന് 680 കിലോമീറ്റർ അകലെ സിംഗ്രോലിയിലായിരുന്നു സംഭവം. വൈദ്യുതി നിലയത്തിൽ നിന്നുള്ള വിഷം ചേർന്ന വെള്ളം സൂക്ഷിക്കുന്ന കൃത്രിമ കുളം തകർന്നാണ് അപകടമുണ്ടായത്. 30 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു.കുളത്തിനു സമീപം താമസിക്കുന്ന ആറുപേർ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോവുകയായിരുന്നു. ഗ്രാമവാസികളെ രക്ഷപ്പെടുത്താനും വിള സംരക്ഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതുവരെ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ ഒന്ന് എട്ടു വയസുള്ള കുട്ടിയുടെയും മറ്റൊന്ന് 35 വയസുള്ള യുവാവിന്റേതുമാണെന്ന് ജില്ലാ കലക്‌ടർ കെ.വി.എസ് ചൗധരി പറഞ്ഞു.


റിലയൻസിന്റെ വൈദ്യുതി നിലയത്തിൽ വിഷദ്രാവകം ചോർന്നു, കൃത്രിമ കുളം തകർന്ന് എട്ടു വയസുകാരനടക്കം രണ്ടുപേർ മരിച്ചു. നാലുപേരെ കാണാതായി

മരിച്ച കുട്ടിയുടെ സഹോദരിയും അമ്മയും മറ്റൊരു മൂന്ന് വയസുള്ള കുട്ടിയുമടക്കം നാല് പേരെയാണ് കാണാതായിട്ടുള്ളത്. ഇവർക്ക് വേണ്ടി തെരച്ചിൽ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷത്തിനിടെ 10 കൽക്കരി വൈദ്യുത നിലയങ്ങളുള്ള സിംഗ്രോലിയിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. റിലയൻസ് വൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിതെന്ന് സിംഗ്രോലി കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിന്  സഹായവും ലഭ്യമാക്കുമെന്നും റിലയൻസ് പവർ കമ്പനി അധികൃതർ അറിയിച്ചു.

Summary: 2 Dead, 4 Missing after ash leak from Reliance Power Plant in Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia