കര്‍ണാടകയില്‍ തുരന്തോ ട്രെയിന്‍ പാളം തെറ്റി 2 മരണം; 8 പേര്‍ക്ക് പരിക്ക്
Sep 12, 2015, 10:38 IST
കലബുരാഗി(കര്‍ണാടക): (www.kvartha.com 12.09.2015) കര്‍ണാടകയില്‍ തുരന്തോ ട്രെയിന്‍ പാളം തെറ്റി രണ്ടുമരണം. എട്ടു പേര്‍ക്കു പരിക്ക്. സെക്കന്തരബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ സെക്കന്തരാബാദ്- മുംബൈ ലോകമാന്യ തിലക് എക്സ്പ്രസാണ് ശനിയാഴ്ച പുലര്‍ച്ചെ 2.20 മണിയോടെ കലബുരാഗിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മാര്തൂരില് വെച്ച് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ ഒമ്പതു കോച്ചുകളാണ് പാളം തെറ്റി ട്രാക്കില്‍ നിന്ന് പുറത്തേക്ക് വീണത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മറിഞ്ഞുവീണ ബോഗികളുടെ അടിയന്തര ജനലുകള്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തിയത്. സംഭവമറിഞ്ഞ് ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. അപകടകാരണം അറിവായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കല്‍ബുര്‍ഗി പോലീസ് സൂപ്രണ്ട് അമിത് സിങ് അറിയിച്ചു.
പരിക്കേറ്റവരെ മഹാരാഷ്ട്രയിലെ സോലാപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രെയിനിലെ യാത്രക്കാരെ മുംബൈയില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Keywords: 2 Dead, 8 Injured in Train Derailment in Karnataka, Karnataka, Hospital, Treatment, Police, Minister, Passengers, National.

Also Read:
ടിക്കറ്റിലെ 'മറിമായം': ഹജ്ജിന് പുറപ്പെട്ട 55 പേര് മംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി
Keywords: 2 Dead, 8 Injured in Train Derailment in Karnataka, Karnataka, Hospital, Treatment, Police, Minister, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.