അമേരിക്കയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

 


ഹൈദരാബാദ്: (www.kvartha.com 22.06.2016) അമേരിക്കയില്‍ വ്യത്യസ്ത അപകടങ്ങളിലായ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയും തെലങ്കാന സ്വദേശിയുമാണ് മുങ്ങിമരിച്ചത്. അരിസോണയില്‍ ടി.സി.എസില്‍ ജോലിനോക്കുന്ന നമ്പൂരി ശ്രീദത്ത(25), പി.ജി. വിദ്യാര്‍ത്ഥിയായ പി. നരേഷ്(24) എന്നിവരാണ് മരിച്ചത്.

ഹൈദരാബാദിലെ വനസ്ഥലീപുരം സ്വദേശിയായ ശ്രീദത്ത ഞായറാഴചയാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയ ശ്രീദത്ത വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് മരണ വിവരം ബന്ധുക്കള്‍ അറിയുന്നത്.

അഞ്ച് വര്‍ഷം മുമ്പാണ് ശ്രീദത്ത അമേരിക്കയിലെ അരിസോണ സര്‍വകലാശാലയില്‍ പഠിക്കാനായി പോയത്. പഠനശേഷം ടി.സി.എസില്‍ ജോലി ലഭിച്ചതോടെ അവിടെത്തന്നെ താമസിക്കുകയായിരുന്നു. അടുത്ത മാസം നാട്ടിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടം.

കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ഷ നദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ ബോട്ട് പുഴയില്‍ മറിഞ്ഞാണ് രണ്ടാം വര്‍ഷ എം എസ് വിദ്യാര്‍ത്ഥിയായ നരേഷ് മരിക്കുന്നത്. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ബന്ദിപ്പാളേ സ്വദേശിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷക കുടുംബത്തിലാണ് നരേഷ് ജനിച്ചത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളെടുക്കണമെന്ന് ബന്ധുക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


അമേരിക്കയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Also Read:
പള്ളിക്കരയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതം ധനസഹായം; പരിക്കേറ്റവര്‍ക്ക് അര ലക്ഷം

Keywords:  2 Indians Including TCS Worker Drown In US During Picnics, Swimming, Hyderabad, Student, River, Friends, California , Boats, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia