Pak Firing | 'ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്'; ബിഎസ്എഫ് ജവാന്മാര്‍ അടക്കം 3 പേര്‍ക്ക് പരുക്ക്
Oct 27, 2023, 11:44 IST
ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം ഇന്‍ഡ്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി റിപോര്‍ട്. വ്യാഴാഴ്ച (26.10.2023) രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് സംഭവം. രണ്ട് ബിഎസ്എഫ് ജവാന്മാരും മറ്റൊരാളും ഉള്‍പെടെ മൂന്നുപേര്‍ക്ക് വെടിയേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
ഇന്‍ഡ്യന്‍ സൈന്യം പറയുന്നത്: പാകിസ്താന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ഇന്‍ഡ്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. ഇരു വശത്തും ആക്രമണം വെള്ളിയാഴ്ച (27.10.2023) പുലര്‍ചെ മൂന്ന് മണി വരെ നീണ്ടു.
അര്‍ണിയ സെക്ടറില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചത്. അഞ്ച് ഇന്‍ഡ്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ് നടത്തിയത്. അര്‍ണിയ, സുചേത്ഗര്‍, ജബോവല്‍, സിയ, ട്രവേ തുടങ്ങിയ ഇടങ്ങളില്‍ വ്യാപക വെടിവയ്പ്പുണ്ടായി. ജനങ്ങള്‍ താമസിക്കുന്ന ഇടത്തേക്ക് ഷെലുകള്‍ വിക്ഷേപിച്ചതായും വിവരമുണ്ട്. പരുക്കേറ്റ സൈനികരെ തുടര്‍ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി.
മോര്‍ടാര്‍ ഷെലുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ പാകിസ്താനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.