Bizarre | അതിവിചിത്രമായ മോഷണം: ബിഹാറില്‍ 2 കിലോമീറ്റര്‍ റോഡ് കവര്‍ന്നെന്ന പരാതിയുമായി ഗ്രാമവാസികള്‍; 'നേരമിരുട്ടി വെളുത്തപ്പോള്‍ പാത അപ്രത്യക്ഷമായി'

 



പട്‌ന: (www.kvartha.com) അതിവിചിത്രമായ മോഷണം നടന്നെന്ന പരാതിയുമായി ബിഹാറിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ബങ്ക ജില്ലയിലെ രജൗണ്‍ ബ്ലോകിലെ ഖരൗനി ഗ്രാമത്തിലാണ് ഈ അതിവിചിത്രമായ മോഷണം നടന്നത്. മോഷണവിവരം അറിഞ്ഞ നാട്ടുകാര്‍ മാത്രമല്ല അയല്‍നാട്ടിലുള്ളവര്‍ പോലും ഞെട്ടിപ്പോയി. കാരണം കള്ളന്മാര്‍ മോഷ്ടിച്ചത് ഖരൗനി, ഖദംപൂര്‍ എന്നീ രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് അപ്രത്യക്ഷമായത്.

അനേകം വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ച് വരുന്ന റോഡ് അഞ്ച് ദിവസം മുമ്പാണ് കാണാതായത്. ഒരു ദിവസം രാവിലെ ഗ്രാമവാസികള്‍ ഉറക്കമുണര്‍ന്നപ്പോഴേക്കും റോഡ് അപ്രത്യക്ഷമായെന്നാണ് ആരോപണം. പകരം അവിടെ ചില വിളകളെല്ലാം ഇട്ടിരിക്കുകയായിരുന്നു. ആദ്യം നാട്ടുകാര്‍ കരുതിയത് തങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്. തങ്ങളേതോ തെറ്റായ വഴിയിലാണ് ചെന്നിരിക്കുന്നത് എന്നാണ്. എന്നാല്‍, അധികം വൈകാതെ തങ്ങള്‍ക്ക് വഴി തെറ്റിയതല്ല റോഡ് അവിടെ ഇല്ല എന്ന് അവര്‍ക്ക് മനസിലായി.

റിപോര്‍ടുകള്‍ പ്രകാരം, ഖൈരാനി ഗ്രാമത്തിലെ ഗുണ്ടാസംഘം ഒരു ട്രാക്ടര്‍ ഉപയോഗിച്ച് റോഡ് ഉഴുതുമറിക്കുകയും അതിന്റെ സ്ഥാനത്ത് ഗോതമ്പ് തൈകള്‍ ഇടുകയും ചെയ്യുകയായിരുന്നു. എന്നാല്‍, ഖദംപൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇതിനെ എതിര്‍ത്തു. പക്ഷേ, പ്രശ്‌നക്കാര്‍ ഗ്രാമവാസികളെ വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിവരം.

Bizarre | അതിവിചിത്രമായ മോഷണം: ബിഹാറില്‍ 2 കിലോമീറ്റര്‍ റോഡ് കവര്‍ന്നെന്ന പരാതിയുമായി ഗ്രാമവാസികള്‍; 'നേരമിരുട്ടി വെളുത്തപ്പോള്‍ പാത അപ്രത്യക്ഷമായി'


തുടര്‍ന്ന് ബുധനാഴ്ച ഖദംപൂരിലെ നിരവധി ഗ്രാമവാസികള്‍ സോണല്‍ ഓഫീസര്‍ക്ക് സംഭവത്തെ കുറിച്ച് പരാതി നല്‍കി. സ്ഥിതിഗതികള്‍ പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഗ്രാമവാസികള്‍ക്ക് വാക് നല്‍കി. ഒപ്പം ഇത് ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞുവെന്നാണ് റിപോര്‍ട്.

അതേസമയം, റോഡില്ലാതായത് ഗ്രാമവാസികളെ കാര്യമായി തന്നെ ബാധിച്ചു. ഇപ്പോള്‍ അവര്‍ അടുത്ത ഗ്രാമത്തിലേക്ക് പോകാനും മറ്റുമായി ഇടവഴികളും മറ്റും ഉപയോഗിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.  

Keywords:  News,National,India,Bihar,Patna,Road,Transport,Travel,Local-News, 2 Km Long Road Stolen In Bihar Village, Land Sown With Wheat Crops By Goons Instead

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia