കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

 


പുല്‍ വമ: (www.kvartha.com 07.08.2015) കശ്മീരിലെ പുല്‍ വമയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇരുവരും പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നു.

മറ്റൊരു ഭീകരന്‍ കകപൊറ ഗ്രാമത്തിലെ ഒരു വീട്ടില്‍ നുഴഞ്ഞുകയറിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രാമത്തില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെ തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.

പോലീസും തിരിച്ച് വെടിവെച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതിനിടയില്‍ രണ്ട് ഭീകരര്‍ വെടിയേറ്റ് വീണു.
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

SUMMARY: PULWAMA: Two terrorists suspected to belong to the Pakistan-based terror group Lashkar-e-Taiba have been killed in an encounter, still on, in Pulwama in south Kashmir.

Keywords: Kashmir, Pulwama, Lashkar e Taiba, Encounter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia