Hospitalized | 'കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞ് ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു'; 2 മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ചികിത്സ നല്‍കിയ നാട്ടുവൈദ്യന്‍ അറസ്റ്റില്‍
Feb 12, 2023, 18:00 IST
പോര്‍ബന്ദര്‍: (www.kvartha.com) കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞ് ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചെന്ന സംഭവത്തില്‍ നാട്ടുവൈദ്യന്‍ അറസ്റ്റില്‍. ഗുജറാതിലെ പോര്‍ബന്ദറിലാണ് ക്രൂരമായ സംഭവം നടന്നത്.
സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ മാതാവിനെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.
ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേറ്റ നിലയില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമയ്ക്കും കഫക്കെട്ടിനുമുള്ള മരുന്നെന്ന് പറഞ്ഞാണ് നാട്ടുവൈദ്യന്‍ പ്രാകൃത ചികിത്സാരീതി കുഞ്ഞിന് മേല്‍ പരീക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞാണ് ക്രൂരതയ്ക്കിരയായത്.
കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയിലാണ് വൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടില്‍ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നല്‍കിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ് ഭട്ടായി എന്ന വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്. കുഞ്ഞിന്റെ നില വഷളായതോടെ മാതാപിതാക്കള്‍ കുഞ്ഞുമായി ആശുപത്രിയിലെത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ശ്വാസതടസമടക്കമുള്ള പ്രശ്‌നങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍ ജയ് ബദിയാനി പറഞ്ഞു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് തുടക്കത്തില്‍ ചികിത്സ നല്‍കിയിരുന്നത്. ദേഹം പൊള്ളിയത് കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ മോശമാക്കിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
സമാന രീതിയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടര്‍ന്ന് രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഒരുമാസം മുമ്പ് മധ്യപ്രദേശില്‍ മരിച്ചിരുന്നു. അമ്പതിലധികം തവണയാണ് ഒരു മന്ത്രവാദി ആ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് വച്ച് ചൂട് നല്‍കി പൊള്ളിച്ചത്. മൂന്ന് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെ ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.
Keywords: 2 month old baby hospitalized, Gujrath,Child, Hospital, Treatment, Police, Arrested, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.