Death | കുനോ നാഷണല്‍ പാര്‍കിലെ ചീറ്റ പ്രസവിച്ച 4 കുഞ്ഞുങ്ങളില്‍ ഒരെണ്ണം കൂടി ചത്തു

 


ഭോപ്പാല്‍: (www.kvartha.com) കുനോ നാഷണല്‍ പാര്‍കിലെ ചീറ്റ പ്രസവിച്ച ചീറ്റ പ്രസവിച്ച നാലു കുഞ്ഞുങ്ങളില്‍ ഒരെണ്ണം കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റ പ്രസവിച്ച കുഞ്ഞാണ് ചത്തത്. നാല് കുഞ്ഞുങ്ങളില്‍ ഒരെണ്ണം നേരത്തെ ചത്തിരുന്നു. അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ഇപ്പോള്‍ ചത്തത്. അസുഖം ബാധിച്ചാണ് മരണം. ആദ്യത്തെ കുഞ്ഞിന്റെ മരണം നിര്‍ജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

70 വര്‍ഷത്തിന് ശേഷം ഇന്‍ഡ്യയില്‍ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. അതേസമയം ദക്ഷിണാഫ്രികയില്‍ നിന്നെത്തിച്ചതില്‍ എട്ടു ചീറ്റകളില്‍ മൂന്നാമത്തെ ചീറ്റയും അടുത്തിടെ ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെണ്‍ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍കില്‍ ചത്തത്. ഇണചേരുന്നതിനിടെ മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് മരണ കാരണമായി പറഞ്ഞത്. രണ്ടെണ്ണം നേരത്തെ അസുഖത്തെ തുടര്‍ന്ന് ചത്തിരുന്നു.

ഉദയ് എന്ന ചീറ്റയും കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാഷ എന്ന ചീറ്റയുമാണ് ചത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രികയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.

Death | കുനോ നാഷണല്‍ പാര്‍കിലെ ചീറ്റ പ്രസവിച്ച 4 കുഞ്ഞുങ്ങളില്‍ ഒരെണ്ണം കൂടി ചത്തു

Keywords:  2 more cheetah cubs dead in MP's Kuno National Park, one of four cubs alive, Bhopal, News, Kuno National Park, Cheetah cubs, Death, Prime Minister, Narendra Modi, Jwala, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia