Cheetahs | ആശയ്ക്കും സിബിലിക്കും സ്വതന്ത്രമായി ഇനി ഉദ്യാനത്തിലൂടെ നടക്കാം; 2 മാസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ഇരുവരേയും തുറന്നുവിട്ടു

 


ന്യൂഡെല്‍ഹി: (www.kvartha.com) ദക്ഷിണാഫ്രികയില്‍ നിന്ന് ഇന്‍ഡ്യയിലെത്തിച്ച എട്ടു ചീറ്റകളില്‍ രണ്ടെണ്ണത്തിനെ കൂടി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടു. രണ്ടുമാസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷമാണ് ആശ, സിബിലി എന്നീ രണ്ട് പെണ്‍ ചീറ്റകളെ ഞായറാഴ്ച തുറന്നുവിട്ടത്. 

Cheetahs | ആശയ്ക്കും സിബിലിക്കും സ്വതന്ത്രമായി ഇനി ഉദ്യാനത്തിലൂടെ നടക്കാം; 2 മാസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ഇരുവരേയും തുറന്നുവിട്ടു

നവംബര്‍ 18ന് ഒബാന്‍ എന്നു പേരിട്ടിരിക്കുന്ന ചീറ്റയെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടിരുന്നു. നിലവില്‍ അഞ്ചു ചീറ്റകളെയാണ് പാര്‍കിലേക്ക് തുറന്നു വിട്ടിരിക്കുന്നത്. ശേഷിക്കുന്ന മൂന്നു ചീറ്റുകളെയും അധികം വൈകാതെ തന്നെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 17ന് ഇന്‍ഡ്യയിലെത്തിച്ച ചീറ്റകളിലെ മൂന്ന് ആണ്‍ ചീറ്റകളായ ഒബാന്‍, ആല്‍ടന്‍, ഫ്രെഡി എന്നീ ചീറ്റകള്‍ക്ക് അരികിലേക്ക് ആശയും സിബിലിയും എത്തിയതായി മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രകാശ് കുമാര്‍ വര്‍മ സ്ഥിരീകരിച്ചു.

ദേശീയോദ്യാനത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളുമായി ചീറ്റകള്‍ പൊരുത്തപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്ന് ചീറ്റ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്നുമുള്ള അനുമതിയോടെയായിരുന്നു ഇവയെ തുറന്നുവിട്ടത്. ആല്‍ടന്‍, ഫ്രെഡി എന്നീ ചീറ്റകളെ നവംബര്‍ ആറാം തീയതിയാണ് തുറന്നു വിട്ടത്.

ഇന്‍ഡ്യയില്‍ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ചീറ്റകള്‍ വീണ്ടും ഇന്‍ഡ്യന്‍ മണ്ണില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്‍ഡ്യയിലേക്കെത്തിച്ച ചീറ്റപ്പുലികളെ ക്വാറന്റൈന്‍ മേഖലയിലേക്ക് തുറന്നുവിട്ടത്. ഇന്‍ഡ്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായാണ് ഇവയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നത്.

പാര്‍കിലെ അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ മേഖലയിലായിരിക്കും ഇനി ഇവയുടെ സൈ്വര്യവിഹാരം. തുറന്ന വാസസ്ഥലത്തെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ ഇരപിടുത്തം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

നമീബിയയിലെ എറിണ്ടി പ്രൈവറ്റ് ഗെയിം റിസര്‍വില്‍ നിന്നുമാണ് ഒബാനെ ഇന്‍ഡ്യയിലേക്കെത്തിച്ചത്. വേട്ടയാടലില്‍ അതിവിദഗ്ധനാണ് ഒബാന്‍. എന്നാല്‍ വനമേഖലയില്‍ ഒബാന്‍ സ്വതസിദ്ധമായ രീതിയില്‍ തന്നെ പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. ശരിയായി വേട്ടയാടാത്ത പക്ഷം ചീറ്റകള്‍ക്കായി ഭക്ഷണം തയാറാക്കി നല്‍കാനാണ് തീരുമാനം.

1947-ല്‍ ഇന്നത്തെ ഛതീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഇന്‍ഡ്യയിലെ അവസാനത്തെ ചീറ്റ ചത്തതായി റിപോര്‍ട് ചെയ്യപ്പെട്ടത്. 1952ല്‍ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇത് ആദ്യമായാണ് ചീറ്റപ്പുലികള്‍ ഇന്‍ഡ്യന്‍ മണ്ണില്‍ എത്തുന്നത്. 8000 കിലോമീറ്റര്‍ താണ്ടി എത്തിയ ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്.

പുതിയ വാസസ്ഥലവുമായി ചീറ്റകള്‍ക്ക് ഇണങ്ങാന്‍ സമയം വേണ്ടിവരുമെന്നും അതിനുശേഷം മാത്രമേ അവയെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ എന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. 750 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം വിന്ധ്യാചല്‍ മലനിരകളുടെ വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

Keywords: 2 More Cheetahs Moved Into Acclimatisation Zone In Madhya Pradesh Park, New Delhi, News, Prime Minister, Narendra Modi, Food, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia