Suspended | 'പ്ലകാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു'; തോമസ് ചാഴിക്കാടനേയും എഎം ആരിഫിനേയും സസ്‌പെന്‍ഡ് ചെയ്ത് സ്പീകര്‍

 


ന്യൂഡല്‍ഹി: (KVARTHA) പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് നേരെയുള്ള പുറത്താക്കല്‍ നടപടി അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് പ്രതികരിച്ചതിന് ഇതുവരെ 141 എംപിമാരെയാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ ബുധനാഴ്ച വീണ്ടും ലോക്സഭയില്‍ രണ്ട് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു.

Suspended | 'പ്ലകാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു'; തോമസ് ചാഴിക്കാടനേയും എഎം ആരിഫിനേയും സസ്‌പെന്‍ഡ് ചെയ്ത് സ്പീകര്‍

കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എഎം ആരിഫിനേയുമാണ് സസ്പെന്‍ഡ് ചെയ്തത്. പ്ലകാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഇതോടെ ഇതുവരെ 143 എംപിമാരെ ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തു.

രാജ്യത്തെ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'പുറത്താക്കല്‍' പരമ്പരയ്ക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പാര്‍ലമെന്റിന്റെ പുതിയമന്ദിരം സാക്ഷ്യം വഹിക്കുന്നത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ചയായ ആറുദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കൂട്ടസസ്പെന്‍ഷന്‍ നടപടി.

പുറത്താക്കല്‍ പരമ്പരയ്ക്കിടെ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്സഭയിലുമായി അവശേഷിക്കുന്നത്. ലോക്സഭയില്‍ രാഹുല്‍ ഗാന്ധി, എംകെ രാഘവന്‍ എന്നിവരും രാജ്യസഭയില്‍ എളമരം കരീം, അബ്ദുല്‍ വഹാബ് എന്നിവരുമാണ് നടപടി നേരിടാത്തവര്‍.

Keywords: 2 more MPs suspended after action against 141 Opposition leaders: Report, New Delhi, News, MPs Suspended, Protest, Speaker, Politics, Lok Sabha, Rajya Sabha, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia