Train Firing | ഓടുന്ന ട്രെയിനിൽ 4 പേരെ വെടിവെച്ച് കൊന്ന സംഭവത്തിൽ 2 ആർപിഎഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; 'ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു'; പ്രതി ജയിലിൽ തന്നെ; കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത് വിദ്വേഷ കുറ്റങ്ങളടക്കം

 


ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ വർഷം ജൂലൈ 31 ന് ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ മുതിർന്ന സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) കോൺസ്റ്റബിൾ ചേതൻ സിങ്‌ ചൗധരി വെടിവച്ചു കൊന്ന സംഭവത്തിൽ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പർമർ എന്നിവരെയാണ് ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് നീക്കിയത്.
  
Train Firing | ഓടുന്ന ട്രെയിനിൽ 4 പേരെ വെടിവെച്ച് കൊന്ന സംഭവത്തിൽ 2 ആർപിഎഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; 'ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു'; പ്രതി ജയിലിൽ തന്നെ; കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത് വിദ്വേഷ കുറ്റങ്ങളടക്കം

'യാത്രക്കാർക്ക് സുരക്ഷയും സംരക്ഷണവും നൽകേണ്ടത് ഡ്യൂട്ടിയിലുള്ള കുറ്റാരോപിതരായ കോൺസ്റ്റബിൾമാരുടെ ഉത്തരവാദിത്തമായിരുന്നു. എന്നിരുന്നാലും, അവർ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ആരോപണവിധേയരായ കോൺസ്റ്റബിൾമാരുടെ പ്രവൃത്തി യാത്രക്കാർക്കിടയിൽ ആർപിഎഫിനോടുള്ള വിശ്വാസം ഇല്ലാതാക്കുകയും സേനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ അച്ചടക്കമില്ലായ്മയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുകയും ചെയ്യും', രണ്ട് കോൺസ്റ്റബിൾമാരുടെ പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

നേരത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ട, കേസിലെ പ്രതി ചേതൻ സിങ്‌ ചൗധരി ഇപ്പോൾ അകോള ജയിലിലാണുള്ളത്. ട്രെയിനിലെ ബി-5 കോച്ചിൽ വെച്ചാണ് ചേ​ത​ൻ സി​ങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയെ വെടിവെച്ചു കൊന്നത്. തുടർന്ന് അടുത്തുള്ള കോച്ചുകളിലേക്ക് പോയ ഇയാൾ അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നീ യാത്രക്കാരെയും കാരണമില്ലാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

നാല് പേരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 39 ദൃക്സാക്ഷികളുടെ വിവരങ്ങളടങ്ങിയ 1,097 പേജുള്ള കുറ്റപത്രമാണ് ബോറിവലി ജിആർപി ഉദ്യോഗസ്ഥർ ചൗധരിക്ക് എതിരെ സമർപ്പിച്ചിരിക്കുന്നത്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Keywords: Crime, Mumbai, National, Train Firing, New Delhi, RPF, Officers, Superfast, Express, Case, Jail, Constables, Social Media, Viral, Eye Witness, Murder, 2 more RPF cops dismissed in train killings: ‘failed to discharge duty’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia