ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര് ഖനനസ്ഥലത്ത് മണ്ണിനടിയില്‍പെട്ടതായി റിപോര്‍ട്
Jan 1, 2022, 15:47 IST
ചണ്ഡിഗഡ്: (www.kvartha.com 01.01.2022) ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഖനനപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര് മണ്ണിനടിയില്‍പെട്ടതായി റിപോര്‍ട്. തോഷാം ബ്ലോകിലെ ഡാംഡം ഖനനപ്രദേശത്ത് മണലെടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ജില്ലാ ഭരണകൂടം രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറയുന്നത്. ആദ്യം ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഹരിയാന മന്ത്രി അറിയിച്ചു.
ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ദേശീയ ഏജന്‍സി നല്കുന്ന സൂചന. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖടാറിന്റെ ട്വീറ്റ് പ്രകാരം പ്രദേശിക ഭരണകൂടവുമായി രക്ഷപ്രവര്‍ത്തനം സംബന്ധിച്ച് നിരന്തരബന്ധം പുലര്‍ത്തുന്നതായി അറിയിച്ചു.
Keywords: News, National, India, Labours, Accidental Death, Death, Minister, 2 people died in landslide, more feared trapped at mining site in Haryana's Bhiwani districtSaddened by the unfortunate landslide accident in Dadam mining zone at Bhiwani. I am in constant touch with the local administration to ensure swift rescue operations and immediate assistance to the injured.
— Manohar Lal (@mlkhattar) January 1, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.