ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ 2 ബി എസ് എഫ് ജവാന്‍മാര്‍ മരിച്ചു

 


ജമ്മു: (www.kvartha.com 05.08.2015) ജമ്മു കാശ്മീരില്‍ ബി.എസ്.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉദ്ധംപൂരിന് അടുത്തുള്ള സമുറൂലിയിലെ ദേശീയപാതയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് ഉണ്ടായതിന് പിന്നാലെയാണ് ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെ തീവ്രവാദ ആക്രമണം നടന്നത്. അമര്‍നാഥ് തീര്‍ത്ഥയാത്രാ സംഘം പ്രദേശത്ത് കൂടി കടന്നുപോയതിനുശേഷമായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബി.എസ്.എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ മേഖലയില്‍ പൊതുവെ തീവ്രവാദികള്‍ കാണപ്പെടാത്തതിനാല്‍ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പ് കശ്മീരിലെ പോലീസ് ചെക് പോയിന്റിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രി ചെക് പോയന്റില്‍ കാര്‍ പരിശോധിക്കവെ തീവ്രവാദികള്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ 2 ബി എസ് എഫ് ജവാന്‍മാര്‍ മരിച്ചു

Also Read:
നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി പോലീസ് പിന്തുടര്‍ന്ന് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

Keywords:  2 Soldiers Killed as Terrorists Attack BSF Convoy in Jammu and Kashmir, Vehicles, Police, Injured, Hospital, Treatment, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia