20 കോടി പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി ബനാറസ് സാരി നെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

 


വാരണാസി: (www.kvartha.com 08.11.2014) രാജ്യത്തെ 20 കോടി പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി 20 കോടി ബനാറസ് സാരി ഉണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ബനാറാസ് സാരി ഉല്‍പാദകരായ നെയ്ത്തുകാരോടാണ് പ്രധാനമന്ത്രി സാരി നെയ്യാന്‍ ആഹ്വാനം ചെയ്തത്.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാണിജ്യം മെച്ചപ്പെടുത്താനും മോഡി നിര്‍ദേശിച്ചു. രാജ്യത്തെ പെണ്‍കുട്ടികളുടെ  അമ്മമാര്‍ മകള്‍ വിവാഹത്തിന്  ബനാറസ് സാരി ധരിക്കണമെന്ന ആഗ്രഹം വെച്ചുപുലര്‍ത്തുന്നവരാണ്.

അതുകൊണ്ട് 20 കോടിയോളം ബനാറസ് സാരി നെയ്യാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുകയാണ്. ഉല്‍പാദനത്തിനൊപ്പം ഗുണമേന്‍മയും സേവനവും ഉയര്‍ത്തണമെന്നും മോഡി നെയ്ത്തുകാരോട് ആവശ്യപ്പെട്ടു.  ബനാറസ് പട്ടിന്റെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കയാണ്. എല്ലായിടത്തും നെയ്യുന്ന സാരി വില്‍ക്കാന്‍ നമുക്ക് കഴിയണം.

40,000 ത്തോളം നെയ്ത്തുകാര്‍ ഇന്ന് പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന ബനാറസ് സാരിയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഡിസൈനിംഗിലും നിര്‍മാണത്തിലും വിപണനത്തിനും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും പ്രധാനമന്ത്രി നെയ്ത്തുകാരെ ഉദ്‌ബോധിപ്പിച്ചു.
20 കോടി പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി ബനാറസ് സാരി നെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
റിട്ട. എസ്.പി ഹബീബ് റഹ്മാനെ ലീഗിലെടുക്കേണ്ടെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈദരലി തങ്ങളും KPA മജീദും

Keywords:  20 Crore Brides Will Need 20 Crore Saris: PM Modi to Varanasi's Weavers, Girl, Mother, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia