ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി: തുടര്‍ന്ന് സംഭവിച്ചത്?

 


ജല്‍പായ്ഗുരി: (www.kvartha.com 10.06.2016) ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തെടുത്തു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. 20 അടി നീളമുള്ള പെരുമ്പാമ്പ് സമീപത്തെ സോനാഖാലി വനത്തില്‍ നിന്നും ആടിനെ വിഴുങ്ങുന്നതിനിടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാലിക് ശോഭയെന്നയാള്‍ ആണ് ഈ കാഴ്ച ആദ്യം കാണുന്നത്.

പിന്നീട് ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തിയില്ല. ഒടുവില്‍ നാട്ടുകാര്‍ പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും ആട് ചത്തിരുന്നു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ഏറ്റുവാങ്ങി വനത്തില്‍ വിട്ടു. ലോകത്തിലെ ഏറ്റവും വലിയ ഇനമായ ബെര്‍മീസ് റോക്‌സ് പീഷിസില്‍പെടുന്ന ഇനമാണ് ഇത്. രാത്രിയില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. മുങ്ങല്‍ വിദഗ്ദ്ധരായ ഇവ ഒരേസമയം 12 മുതല്‍ 36 മുട്ടകള്‍ വരെ ഇടാറുണ്ട്.

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി: തുടര്‍ന്ന് സംഭവിച്ചത്?

വീഡിയോ കാണാം.

Also Read:
കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു; ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരെത്തി

Keywords:  20-Foot Python 'Rescued' After Trying To Swallow A Goat In West Bengal, Malik Shobha, Forest,  Jalpaiguri, Swimming, Egg, Dead, Natives, Government-employees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia