മുംബൈ: എസ്.ബി.ടിയില്‍ അടക്കാന്‍ കൊണ്ടുപോവുകയായിരുന്ന 20 ലക്ഷം രൂപ അജ്ഞാതര്‍ തട്ടിയെടുത്തു. നവിമുംബൈയിലെ ബേലാപൂര്‍ സെക്ടര്‍ 11 ലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള എസ് ബി ടി ശാഖയിലേയ്ക്ക് കാറില്‍ പണം കൊണ്ടുപോകവേ അജ്ഞാതസംഘം ബാങ്ക് ജീവനക്കാരുടെ മുഖത്ത് മുളകുപൊടി വിതറിയാണ് പണം കൊള്ളയടിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പിന്നില്‍ നിന്നുവന്ന കാര്‍ എസ്.ബി.ടി. ജീവനക്കാരുടെ കാറിന് കുറുകെയിട്ട് മൂന്ന് പേര് ചില്ല് അടിച്ചുതകര്‍ത്ത് മുളകുപൊടി വിതറുകയായിരുന്നു. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതു തടഞ്ഞ എസ്.ബി.ടി. ഓഫീസര്‍ അലോക് ബ്രമാനിയയെ കത്തികൊണ്ട് ആക്രമിച്ചു. കഴുത്തിന് മുറിവേറ്റ അലോകിനെ ബേലാപൂര്‍ എം.ജി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടകയ്ക്ക് വിളിച്ച കാറില്‍ അലോകിനു പുറമേ പ്യൂണ്‍ ദേവന്ദ്രയും ഉണ്ടായിരുന്നു.
Keywords: Bank, Car, Officer, Mumbai, Alok, Hospital, Pune, Kvartha, Malayalam Vartha, Malayalam News,National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.