പ്രതിഷേധപ്രകടനത്തിന് മുന്‍പേ നജീബിന്റെ മാതാവിനേയും 200 വിദ്യാര്‍ത്ഥികളേയും പോലീസ് കസ്റ്റഡിയിലെടുത്തു

 


ന്യൂഡല്‍ഹി: (www.kvartha.com 06.11.2016) കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമയേയും 200ഓളം വിദ്യാര്‍ത്ഥികളേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇവരെ കസ്റ്റഡിയിലെടുത്തത് എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

ഇന്ത്യാ ഗേറ്റിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. ഫാത്തിമയെ വനിത പോലീസില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും ആരോപണമുണ്ട്.

സ്വന്തം മകനെ കാണാതായതില്‍ ഒരു മാതാവിന് പരസ്യമായി പ്രതിഷേധിക്കാനും അവകാശമില്ലേയെന്ന് പ്രതിഷേധിക്കാനെത്തിയ പ്രതിക് സിന്‍ഹ ചോദിച്ചു.

അതേസമയം ഇന്ത്യാ ഗേറ്റിന് സമീപത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു.

പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വിദ്യാര്‍ത്ഥി നേതാക്കളെ കണ്ടിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധപ്രകടനത്തിന് മുന്‍പേ നജീബിന്റെ മാതാവിനേയും 200 വിദ്യാര്‍ത്ഥികളേയും പോലീസ് കസ്റ്റഡിയിലെടുത്തു

SUMMARY: New Delhi: Around 200 Jawaharlal Nehru University (JNU) students as well as missing JNU student Najeeb Ahmad’s mother were detained here on Sunday while they were proceeding to stage a protest near India Gate against police inaction in the case.

Keywords: National, JNU, Missing, Najeeb
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia