ഗുജറാത്ത് ക്ഷേത്ര ആക്രമണം; നാലു നിരപരാധികള്‍ക്ക് 11 വര്‍ഷത്തിന് ശേഷം മോചനം

 


അഹമ്മദാബാദ്: 2002ലെ അക്ഷര്‍ദം ക്ഷേത്ര തീവ്രവാദ ആക്രമണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാലു നിരപരാധികള്‍ക്ക് 11 വര്‍ഷത്തിന് ശേഷം മോചനം. സബര്‍മത് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാലുപേരേയും ശനിയാഴ്ചയാണ് ജയിലില്‍ നിന്ന് വിട്ടയച്ചത്. ജയില്‍ സൂപ്രണ്ട് ആര്‍.എസ് ഭഗോര ഇക്കാര്യം സ്ഥിരീകരിച്ചു.

സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്നാണ് നാലുപേരേയും വിട്ടയച്ചത്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ആറ് പേരെ വിട്ടയക്കാനാണ് ഉത്തരവ്. പ്രതികള്‍ നിരപരാധികളാണെന്ന് ബോധ്യമായതിനാലാണ് നടപടി.

ഗുജറാത്ത് ക്ഷേത്ര ആക്രമണം; നാലു നിരപരാധികള്‍ക്ക് 11 വര്‍ഷത്തിന് ശേഷം മോചനം2002 സെപ്റ്റംബര്‍ 24നാണ് അക്ഷര്‍ദം ക്ഷേത്രത്തില്‍ സ്‌ഫോടനമുണ്ടായത്. ഇതില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ പിടിക്കപ്പെട്ട ആറ് പേര്‍ നിരപരാധികളാണ് കണ്ടെത്തി കോടതി വിട്ടയച്ചു. അല്‍താഫ് മാലിക്, അബ്ദുല്‍മിയ കാദ്രി, അദം അജ്മീരി, മുഹമ്മദ് ഹനീഫ് ശെയ്ഖ്, അബ്ദുല്‍ ഖയൂം, ചാന്ദ് ഖാന്‍ എന്നിവരെയാണ് സ്വതന്ത്രരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതില്‍ രണ്ട് പേര്‍ ജാമ്യത്തില്‍ പുറത്താണ്. ഇപ്പോള്‍ ജയിലില്‍ കഴിയുകയായിരുന്ന നാലുപേരെയാണ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.

SUMMARY: Ahmedabad: A day after the Supreme Court acquitted all six convicts in the 2002 Akshardham temple terror attack case, four of them who have spent eleven years in the Sabarmati Central Jail here were released on Saturday.

Keywords: Gujarat, Ahmedabad, Supreme Court, 2002 Akshardham temple terror attack, Sabarmati Central Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia