Joginder Sharma | ഹരിയാനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ജോഗിന്ദര്‍ ശര്‍മയും പ്രതിപ്പട്ടികയില്‍
Jan 6, 2024, 12:35 IST
ന്യൂഡെല്‍ഹി: (KVARTHA) ഹരിയാനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ഡ്യയുടെ ലോകകപ് താരം ജോഗിന്ദര്‍ ശര്‍മയും പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നു. നിലവില്‍ ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോഗിന്ദര്‍ ഉള്‍പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.
ജോഗിന്ദര്‍ ശര്‍മ, ഹോകി പരിശീലകന്‍ രാജേന്ദ്ര സിങ്, അജയ്‌വീര്‍, ഈശ്വര്‍ ജാജരിയ, പ്രേം ഖട്ടി, അര്‍ജുന്‍ എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു.
ഹിസാര്‍ സ്വദേശിയായ പവന്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ജീവനൊടുക്കിയത്. സ്വത്ത് തര്‍ക്കക്കേസില്‍ ജോഗിന്ദര്‍ ഉള്‍പെടെയുള്ളവര്‍ മകനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് മരിച്ച യുവാവിന്റെ മാതാവാണ് പരാതി കൊടുത്തത്. മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് യുവാവ് ജീവനൊടുക്കിയതെന്നും പവന്റെ മാതാവ് പരാതിയില്‍ വ്യക്തമാക്കി.
യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യുവാവിന്റെ കുടുംബം കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
ക്രികറ്റില്‍നിന്ന് വിരമിച്ച ജോഗിന്ദര്‍ ഹരിയാനയില്‍ ഡിഎസ്പിയാണ്. 2004 ല്‍ രാജ്യാന്തര ക്രികറ്റില്‍ അരങ്ങേറിയ ജോഗിന്ദറിനെ, ട്വന്റി20 ലോകകപ് ഫൈനലിലെ പ്രകടനത്തിന്റെ പേരിലാണ് ആരാധകര്‍ ഇന്നും ഓര്‍ക്കുന്നത്.
2007ലെ ആദ്യ ട്വന്റി20 ലോകകപ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്‍ഡ്യ കിരീടം ഉയര്‍ത്തിയത് ജോഗിന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിലായിരുന്നു. മൂന്നാം പന്തില്‍ ബൗന്‍ഡറിക്ക് ശ്രമിച്ച പാക് താരം മിസ്ബ ഉള്‍ ഹഖിനെ എസ് ശ്രീശാന്ത് ക്യാടെടുത്തു പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ഇന്‍ഡ്യ അഞ്ച് റണ്‍സിനു വിജയിച്ചു. ഇതിന് പിന്നാലെയാണ് ജോഗിന്ദര്‍ ശര്‍മയ്ക്ക് പൊലീസില്‍ ജോലി ലഭിക്കുന്നത്.
അതേസമയം കേസിലെ ആരോപണങ്ങള്‍ ജോഗിന്ദര്‍ ശര്‍മ തള്ളിക്കളഞ്ഞു. പവന്‍ എന്നയാളെ അറിയില്ലെന്നാണ് ജോഗിന്ദറിന്റെ വാദം.
Keywords: News, National, National-News, Police-News, Sports-News, 2007 Cricket World Cup, Star, Player, Joginder Sharma, 6 Accused, Hisar, Death Case, Police, Allegation, Haryana Police, ICC T20, Final, South Africa, DSP, 2007 Cricket World Cup star Joginder Sharma among 6 accused in Hisar death case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.