Imprisonment | ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസത്തെ തടവ് ശിക്ഷ

 


മുംബൈ: (KVARTHA) ഇന്‍ഡ്യന്‍ ക്രികറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന് തടവ്. മദ്രാസ് ഹൈകോടതിയാണ് ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്.

ജസ്റ്റിസുമാരായ എസ് എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ജി സമ്പത്ത് കുമാറിനെ ശിക്ഷിച്ചത്. സമ്പത്ത് കുമാറിന് സുപ്രീം കോടതിയില്‍ അപീല്‍ നല്‍കുന്നതിനായി ശിക്ഷാവിധി 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും ഹൈകോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ധോണി കോടതിയെ സമീപിച്ചത്. ഐ പി എല്‍ വാതുവെപ്പില്‍ തന്റെ പേര് ഉപയോഗിച്ചതിന് 2014-ല്‍ അന്നത്തെ തമിഴ്‌നാട് പൊലീസ് സി ഐ ഡി വിഭാഗത്തിലുണ്ടായിരുന്ന സമ്പത്ത് കുമാറിനെതിരെ എം എസ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസില്‍ സമ്പത്ത് കുമാര്‍ സമര്‍പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിക്കും മദ്രാസ് ഹൈകോടതിക്കുമെതിരെ ഐ പി എസ് ഉദ്യോഗസ്ഥന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് ജുഡീഷ്യല്‍ സംവിധാനത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിവുള്ളതും ക്രിമിനല്‍ അവഹേളനത്തിന് തുല്യമാണെന്നും ധോണി ഉന്നയിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ പി ആര്‍ രാമന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍െ ചയ്തത്. ജി സമ്പത്ത് കുമാറിന്റെ മറുപടി കോടതി നടപടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ, അഡ്വകറ്റ് ജെനറല്‍ ആര്‍ ഷണ്‍മുഖസുന്ദരമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ ധോണിക്ക് അനുമതി കൊടുത്തത്.

Imprisonment | ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസത്തെ തടവ് ശിക്ഷ

 

Keywords: News, National, National-News, Mumbai-News, MS Dhoni, Contempt Plea, Madras HC, Sentences, IPS Officer, 15 Days, Imprisonment, 2014 IPL, Betting Scam, High Court, Sampath Kumar, Jail, Prison, Court Plea, Judiciary, 2014 IPL betting scam: Madras high court sentences IPS officer Sampath Kumar to 15 days jail on MS Dhoni's contempt of court plea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia