ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരം എ.എ.പിയും ബിജെപിയും തമ്മില്‍: അരവിന്ദ് കേജരിവാള്‍
Jan 15, 2014, 00:10 IST
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരം നടക്കുന്നത് എ.എ.പിയും ബിജെപിയും തമ്മിലാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസിന് മല്‍സരത്തില്‍ സ്ഥാനമില്ലെന്നും കേജരിവാള്‍ പറഞ്ഞു.
രാജ്യത്തിന് തിരഞ്ഞെടുക്കാന്‍ രണ്ട് കാര്യങ്ങളേ ഉള്ളു. ഒരു ഭാഗത്ത് ബിജെപിയാണ്. ബിഎസ് യെദിയൂരപ്പയെപോലെ അഴിമതിക്കാരായ നേതാക്കളാണ് ബിജെപിയിലുള്ളത്. സത്യസന്ധരായ രാഷ്ട്രീയ നേതാക്കളുള്ള എ.എ.പിയാണ് മറുഭാഗത്തുള്ളത് കേജരിവാള്‍ പറഞ്ഞു.
ഖനന അഴിമതിയെതുടര്‍ന്ന് രാജിവെച്ച് പാര്‍ട്ടിക്ക് പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ച യെദിയൂരപ്പ അടുത്തിടെ ബിജെപിയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു.
എ.എ.പിയുടെ വരവ് അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ യുപിഎയില്‍ നിന്ന് കടുത്ത മല്‍സരങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് എ.എ.പി ന്യൂഡല്‍ഹിയില്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്. ഇതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മല്‍സരിക്കാന്‍ തയ്യാറാവുകയായിരുന്നു. കോണ്‍ഗ്രസിനെ മാത്രം എതിര്‍പക്ഷത്തുകണ്ട ബിജെപിക്ക് എ.എ.പി കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
SUMMARY: New Delhi: Arvind Kejriwal today said the forthcoming national elections, due by May, will be a contest between his Aam Aadmi Party and the BJP, rejecting the Congress as being "nowhere in picture".
Keywords: 2014 elections, Aam Aadmi Party, AAP, Arvind Kejriwal, BJP, Congress, Lok sabha elections, Rahul Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.