Politics | വിവാദങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷം കൂടി; 2022 ലെ രാജ്യത്തെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങള്‍
Dec 13, 2022, 19:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2022 വിടപറയുകയാണ്, പുതിയ പ്രതീക്ഷകള്‍ നിറഞ്ഞ പുതുവര്‍ഷം പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. സംഭവ ബഹുലമായിരുന്നു 2022. വര്‍ഷത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. ജനുവരി ഒന്നാം തീയതി തന്നെ വൈഷ്‌ണോ മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനം, കശ്മീര്‍ ഫയല്‍സ് വിവാദങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ 2022 ലെ രാജ്യത്തെ പ്രധാന സംഭവങ്ങളിലേക്ക് ഒരെത്തി നോട്ടം.
ഹിജാബ് വിവാദം:
കര്‍ണാടകയിലെ ഹിജാബ് വിവാദം 2021 ഒക്ടോബറിലാണ് ആരംഭിച്ചത്, എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ വിഷയം വളരെയധികം ചൂടുപിടിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ന്നിരുന്നു. സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന്റെ ഭിന്ന വിധിയും ചര്‍ച്ചയായി. വിഷയം ഇപ്പോള്‍ വിശാല ബെഞ്ചിലാണ്.
സംസ്ഥാനങ്ങളിലെ ഫലം:
ഈ വര്‍ഷത്തെ യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കി. യുപിയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലും ബിജെപി വീണ്ടും ചരിത്രമെഴുതി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. അതേസമയം, പഞ്ചാബില്‍ കെജ്രിവാളിന്റെ തൂത്തുവാരലില്‍ പ്രതിപക്ഷം ഒന്നടങ്കം ഇല്ലാതായി. ഡെല്‍ഹിക്ക് പുറത്തും ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ലഭിച്ചു. ഈ വിജയം കെജ്രിവാളിനെ ദേശീയ തലത്തിലുള്ള നേതാവാണെന്ന് തെളിയിച്ചു. ഗോവയിലും മണിപ്പൂരിലും ബിജെപി വീണ്ടും അധികാരത്തിലെത്തി.
കോണ്‍ഗ്രസിന് ഗാന്ധി ഇതര പ്രസിഡണ്ട്:
24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂരിനെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ 7,897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. പാര്‍ട്ടിയുടെ രണ്ടാമത്തെ ദളിത് പ്രസിഡന്റാണ് ഖാര്‍ഗെ.
മഹാരാഷ്ട്ര-ബിഹാര്‍ അധികാരമാറ്റം:
ഈ വര്‍ഷം മഹാരാഷ്ട്രയിലും ബിഹാറിലും അധികാരമാറ്റം കണ്ടു. മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ കസേര തട്ടിയെടുത്തപ്പോള്‍ ബിഹാറില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 40-ലധികം എംഎല്‍എമാര്‍ ഉദ്ധവിനെതിരെ വിമതരായി. വിമത എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയും ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയും ചെയ്തു. അതേസമയം ബിഹാറില്‍ നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയും ബിജെപിക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു.
നൂപുര്‍ ശര്‍മ വിവാദം:
മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാവ് നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചു. രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നു. സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ എല്ലാ മുസ്ലീം രാജ്യങ്ങളും അതൃപ്തി രേഖപ്പെടുത്തി. അതേസമയം, നൂപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബിജെപി അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Keywords: Latest-News, National, Top-Headlines, New-Year-2023, Political-News, Political Party, Politics, Controversy, Congress, BJP, New Delhi, Election, 2022 in Indian politics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.