Arrested | മേല്‍പാലത്തില്‍ കാറുകള്‍ നിര്‍ത്തി കേക് മുറിച്ച് ജന്മദിനാഘോഷം നടത്തി ബഹളം വച്ചതായി പരാതി; 21 യുവാക്കള്‍ അറസ്റ്റില്‍
Sep 29, 2022, 13:08 IST
ഗാസിയാബാദ്: (www.kvartha.com) ഉത്തര്‍പ്രദേശില്‍ മേല്‍പാലത്തില്‍ കാറുകള്‍ നിര്‍ത്തി കേക് മുറിച്ച് ജന്മദിനാഘോഷം നടത്തി ബഹളം വച്ച് യാത്രകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന പരാതിയില്‍ 21 യുവാക്കള്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് എട്ട് ആഡംബര കാറുകളും പിടിച്ചെടുത്തതായി ഇന്ദിരാപുരം പൊലീസ് അറിയിച്ചു.
കിഴക്കന്‍ ഡെല്‍ഹിയിലെ ജഗത്പുരിയില്‍ താമസിക്കുന്ന അന്‍ഷ് കോഹ്ലിയുടെ (21) ജന്മദിനമാണ് ചൊവ്വാഴ്ച അര്‍ധരാത്രി ആഘോഷിച്ചിരുന്നതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. കാറിന്റെ ബോണറ്റില്‍ കേക് മുറിക്കുകയും ഉച്ചത്തില്‍ പാട്ട് വെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
വാഹനങ്ങള്‍ അശ്രദ്ധമായി പാര്‍ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുകയും മറ്റു യാത്രക്കാരോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്ത് യാത്രകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നുവെന്ന് എസ് പി ഗ്യാനേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.