ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തിലാക്കിയിരുന്ന 22 തൊഴിലാളികള്‍ ആരും കാണാതെ മുങ്ങി
May 8, 2020, 12:53 IST
റായ്പൂര്‍: (www.kvartha.com 08.05.2020) കൊവിഡ് നിരീക്ഷണത്തിലിരുന്ന തൊഴിലാളികള്‍ ഓടിപ്പോയി. തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രി മുങ്ങിയത്. ഛത്തീസ്ഗഡിലെ അര്‍ണാപുരിലാണ് സംഭവം.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ദന്തേവാഡ ജില്ലയില്‍ ക്വാറന്‍ൈനില്‍ ആക്കിയവരാണ് കേന്ദ്രത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. ആണ്‍കുട്ടികളുടെ ഒരു ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളാണ് രക്ഷപ്പെട്ടത്.
ജില്ലയിലെ പ്രധാന മാവോയിസ്റ്റ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ജന്മനാടായ നഹാദിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് കാര്‍ഷിക തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതെന്ന് ദന്തേവാഡ ജില്ലാ കളക്ടര്‍ ടോപേശ്വര്‍ വര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. വ്യാഴാഴ്ച അരന്‍പൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യ സംഘം വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് ഒരു ഹോസ്റ്റലില്‍ ഇവരെ പാര്‍പ്പിച്ചിരുന്നു, ''കളക്ടര്‍ പറഞ്ഞു.
സംഭവം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചിനെയും സെക്രട്ടറിയെയും ഞങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവര്‍ അവരുടെ ഗ്രാമത്തിലെത്തിയിട്ടില്ല. മാവോയിസ്റ്റുകളുടെ പ്രധാന പ്രദേശമായതിനാല്‍ ഭരണകൂടത്തിനും പോലീസിനും നഹാദി ഗ്രാമത്തില്‍ എത്താന്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് കളക്ടര്‍ പറഞ്ഞു.

Keywords: News, National, India, Telangana, Labours, Escaped, COVID19, 22 migrant labourers escape from Covid-19 quarantine centre in Chhattisgarh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.