Arrested | മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; 22കാരന് അറസ്റ്റില്‍
ഇംഫാല്‍: (www.kvartha.com) മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനും ബിജെപിക്കുമെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 22കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലൈഷ്റാം മലേംഗന്ബയെ (22) ആണ് അറസ്റ്റിലായത്. സംസ്ഥാന ബിജെവൈഎം പ്രസിഡന്റ് മനോഹര്മയും ബാരിഷ് ശര്‍മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
'ഹിന്ദു കേന്ദ്രീകൃതം എന്നാക്ഷേപിച്ച് ഫെയ്സ്ബുകില്‍ പോസ്റ്റിട്ടത് ഹിന്ദു ആയ തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി' എന്നാണ് ശര്‍മ പരാതിയില്‍ പറഞ്ഞത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National, post, Social-Media, Chief Minister, BJP, Arrest, Arrested, 22-year-old Man Arrested for Social Media Post Against Manipur CM, BJP.