കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മരണം
May 3, 2021, 12:25 IST
ബംഗളൂരു: (www.kvartha.com 03.05.2021) കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മരിച്ചതായി റിപോര്‍ട്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന റിപോര്‍ടാണ് പുറത്തുവന്നത്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്.
മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍ ഓക്‌സിജന്‍ അയച്ചിരുന്നെന്ന് മൈസൂര്‍ കലക്ടര്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.