Arrested | 'കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായി; ഒടുവില്‍ 11 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു'; യുവതി അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായതിനെ തുടര്‍ന്ന് 11 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. വെസ്റ്റ് ഡെല്‍ഹിയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

ദിവ്യാന്‍ഷ് എന്ന 11 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂജ കുമാരി(24) എന്ന യുവതിയാണ് അറസ്റ്റിലായത്. കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്.

ഈ മാസം പത്തിന് ജിതേന്ദ്രയുടെ ഇന്തര്‍പുരിയിലെ വീടിന്റെ വിലാസം അയച്ചുതരാന്‍ ഒരു പൊതുസുഹൃത്തിനോട് പൂജ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൂജ ജിതേന്ദ്രയുടെ വീട്ടില്‍ എത്തിയപ്പോള്‍ അയാളുടെ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിതേന്ദ്രയുടെ മകന്‍ കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുന്നതും കണ്ടു. വീട്ടില്‍ ആരെയും കാണാതിരുന്ന പൂജ ദിവ്യാന്‍ഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍
 വസ്ത്രങ്ങളെല്ലാം മാറ്റി അതില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം അവിടെനിന്നും കടന്നുകളഞ്ഞു.

Arrested | 'കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായി; ഒടുവില്‍ 11 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം  കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു'; യുവതി അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് യുവതിയെ തിരച്ചറിഞ്ഞത്. എന്നാല്‍ പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പമല്ല താമസമെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് പൂജയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്തര്‍പുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സമീപത്തു തന്നെയുണ്ടെന്നും എന്നാല്‍ ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അറിയുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പൂജയെ പിടിക്കാന്‍ കഴിഞ്ഞത്.

Arrested | 'കാമുകനെ വിവാഹം കഴിക്കാന്‍ മകന്‍ തടസമായി; ഒടുവില്‍ 11 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം  കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു'; യുവതി അറസ്റ്റില്‍

Keywords:  24-year-old woman arrested for murder, New Delhi, News, Woman Arrested, Police, CCTV, Crime, Criminal Case, Missing, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia