ക്രമവും സമാധാനവും തെറ്റുന്ന ഉത്തര്‍പ്രദേശ്

 


ക്രമവും സമാധാനവും തെറ്റുന്ന ഉത്തര്‍പ്രദേശ്
ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലോടെ നാണക്കേടിലായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് മറ്റൊരു തിരിച്ചടികൂടി. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം ഗുണ്ടാരാജ് സംസ്ഥാനത്ത് തിരിച്ചെത്തിയെന്നതാണ് അഖിലേഷിനെ വെട്ടിലാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളും ഇത് ശരിവയ്ക്കുന്നു. അഖിലേഷിന്റെ ആറുമാസ ഭരണകാലത്ത് യുപിയില്‍ കൊല്ലപ്പെട്ടത് 2437 പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് മുലായം സിംഗ് യാദവിന്റെ മകനായ അഖിലേഷ് യാദവ്.ക്രമസമാധാന നില തകരാറിലായതിനെ തുടര്‍ന്ന് റായ് ബറേലിയുള്‍പ്പെടെയുള്ള പട്ടണങ്ങളില്‍  മണിക്കൂറുകള്‍ നീണ്ട കര്‍ഫ്യൂ ആവശ്യമായി വരുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. പൊലീസിനെയാണ് മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. പൊലീസിനെ ശുദ്ധീകരിച്ച് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കി ഭരണപരാജയമെന്ന് ആരോപിക്കുന്നു.

SUMMARY:  Akhilesh Yadav has completed six months as the Chief Minister of Uttar Pradesh. But the initial euphoria has been replaced by a fear of the return of 'gunda raj' and the Chief Minister has himself admitted that the state's law and order is in a mess.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia