Rahul Gandhi | യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ബിജെപി 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ചെങ്കോട്ടയില്‍
Dec 24, 2022, 19:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ബിജെപി ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതപരമായ വ്യത്യാസങ്ങള്‍ ആയുധമാക്കി ബിജെപി വിദ്വേഷം പടര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയില്‍ പാര്‍ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബി ജെ പി സര്‍കാറിനെ കടന്നാക്രമിച്ചത്.
കര്‍ണാടകയില്‍ നടന്ന മെഗാ കാല്‍നട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്. 'ഞാന്‍ 2,800 കിലോമീറ്റര്‍ നടന്നു, പക്ഷേ ഒരു വിദ്വേഷവും കണ്ടില്ല, എന്നാല്‍ ഞാന്‍ ടി വി തുറക്കുമ്പോള്‍ അക്രമമാണ് കാണുന്നത്' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങള്‍ ഒരു സുഹൃത്താണ്, പക്ഷേ അത് ഒരിക്കലും നമ്മള്‍ പറയുന്നതിന്റെ യാഥാര്‍ഥ്യത്തെ കാണിക്കുന്നില്ല, കാരണം അതിന്റെ പിന്നാമ്പുറത്ത് ഗൂഢാലോചന നടക്കുകയാണ്...എന്നാല്‍ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹാര്‍ദത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
യാത്രക്ക് ശനിയാഴ്ച വൈകിട്ട് ചെങ്കോട്ടയില്‍ താല്‍കാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും.
Keywords: '24x7 Hindu-Muslim Hatred Being Spread': Rahul Gandhi In Delhi, New Delhi, News, Politics, Congress, Rahul Gandhi, Sonia Gandhi, Criticism, BJP, Religion, National,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.