വാലന്റൈന്‍സ് ദിന പാര്‍ട്ടിയുടെ മറവില്‍ ഡല്‍ഹിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗം

 


ന്യൂഡല്‍ഹി :(www.kvartha.com 15/02/2015) വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ടി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ രംഗ്പുരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

വാലന്റൈന്‍സ് ദിന പാര്‍ട്ടിയുടെ മറവില്‍ ഡല്‍ഹിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗംയുവതിയുടെ സുഹൃത്തായ പ്രതികളിലൊരാള്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിനായി യുവതിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടിലെത്തിയ യുവതിയെ സുഹൃത്തും മറ്റു രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം നല്‍കി മയക്കിയായിരുന്നു പീഡിപ്പിച്ചത്. പ്രതികളില്‍ രണ്ടുപേരെ തനിക്കറിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ അടുത്ത സുഹൃത്തായ യുവാവിനെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ശക്തമാക്കി.
Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia